നെൻമണിക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Isabelline wheatear
bird showing black tail
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Muscicapidae
Genus: Oenanthe
Species:
O. isabellina
Binomial name
Oenanthe isabellina
(Temminck, 1829)
Isabelline wheatear - Oenanthe isabellinaപാലക്കാട് ജില്ലയിൽ , തൃത്താലയിൽ നിന്നും
Isabelline wheatear ,Oenanthe isabellina പാലക്കാട് ജില്ലയിൽ , തൃത്താലയിൽ നിന്നും
Oenanthe isabellina

തെക്കൻറഷ്യ, കാസ്പിയൻ മേഖല, മധ്യഏഷ്യ , മംഗോളിയ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന പക്ഷി വർഗ്ഗമാണ് ഇസബെല്ലൻ വീറ്റ് ഇയർ എന്ന് ഇംഗ്ലീഷ് പേരിൽ അറിയപ്പെടുന്ന നെൻ മണിക്കുരുവി. [2]

നെൻമണിക്കുരുവികളിൽ ആൺ, പെൺപക്ഷികൾ തമ്മിൽ രൂപത്തിൽ വ്യത്യാസമില്ല. ശരീരം പൊതുവേ മങ്ങിയ മഞ്ഞ / ഇളം തവിട്ട് / ചാര നിറത്തിലാണുണ്ടാവുക. വാൽ ഭാഗത്തെ തൂവലുകൾ തവിട്ട് , കറുപ്പ് നിറത്തിലുമായിരിയ്ക്കും. വയർ വെളുത്ത നിറവും , കൊക്കും കാലുകളും കറുത്ത നിറവുമായിരിയ്ക്കും

ഇവയ്ക്ക് 16.5 സെന്റീമീറ്റർ നീളമുണ്ടായിരിയ്ക്കും. ഇവ പൊതുവേ വിശ്രമമില്ലാതെ കർമ്മനിരതരായിരിക്കാറാണ് ചെയ്യുക. ചെറുപ്രാണികളേയും കീടങ്ങളേയും ഭക്ഷണമാക്കുന്നു.

ദേശാടനക്കാലത്ത് ഇവ പൊതുവേ ഒറ്റയ്ക്കാണ് കാണപ്പെടുക. പ്രജനന കാലത്ത് ഇവ ടെറിട്ടറികൾ സ്ഥാപിയ്ക്കുന്നു. മണ്ണിലെ മാളങ്ങളിലാണ് ഇവ കൂട് നിർമ്മിയ്ക്കുക. 4 മുതൽ 6 വരെ മുട്ടകൾ ഇടും മഞ്ഞ് കാലമാകുന്നതിന് മുൻപ് ഇവ ജൻമനാട്ടിൽ നിന്നും ആഫ്രിക്കയിലേക്കും ഇൻഡ്യയിലേക്കും ദേശാടനം നടത്തുന്നു.

കേരളത്തിൽ ഇവയെ കണ്ണൂരിലെ മാടായിപ്പാറ, തൃശൂർ കോൾ നിലങ്ങൾ, കാസർഗോഡ്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലും മറ്റും കണ്ടിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. BirdLife International (2016). "Oenanthe isabellina". 2016: e.T22710333A87931767. doi:10.2305/IUCN.UK.2016-3.RLTS.T22710333A87931767.en. {{cite journal}}: |access-date= requires |url= (help); Cite journal requires |journal= (help)
  2. https://www.deshabhimani.com/topic/%E0%B4%A8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF
  3. https://keralakaumudi.com/news/news.php?id=879556&u=local-news-palakkad

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Corso, A (1997). Variability of identification characters of isabelline wheatear (19). Dutch Birding. pp. 153–165.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെൻമണിക്കുരുവി&oldid=3959975" എന്ന താളിൽനിന്ന് ശേഖരിച്ചത്