നെഹ്റു സയൻസ് സെന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെഹ്റു സയൻസ് സെൻറർ
Map
സ്ഥാപിതം1985
സ്ഥാനംഇന്ത്യ മുംബൈ, ഇന്ത്യ
നിർദ്ദേശാങ്കം18°59′26″N 72°49′07″E / 18.990633°N 72.818669°E / 18.990633; 72.818669
Typeശാസ്ത്ര കേന്ദ്രം,
Directorഎസ്. എം. ഖെനേദ്
വെബ്‌വിലാസംnehrusciencecentre.gov.in


ഇന്ത്യയിലെ ഏറ്റവും വലിയ സംവേദനാത്മക ശാസ്ത്ര കേന്ദ്രമാണ് നെഹ്രു സയൻസ് സെന്റർ (എൻ.എസ്. സി). മുംബൈയിലെ വർളിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആദരാർത്ഥമാണ് ഈ കേന്ദ്രത്തിന് പേര് നൽകിയിരിക്കുന്നത്. 1977 ൽ 'ലൈറ്റ് ആൻഡ് സൈറ്റ്' എന്ന പ്രദർശനത്തോടെയാണ് സെൻറർ ആരംഭിച്ചത്. പിന്നീട് 1979 ൽ സയൻസ് പാർക്ക് നിർമ്മിക്കപ്പെട്ടു. 1985 നവംബർ 11 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ജനങ്ങൾക്ക് തുറന്നുകൊടുത്തു[1][2].ശാസ്ത്രവിദ്യാഭ്യാസ മേഖലയിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുവാൻ ഒരു സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം [3].

ആകർഷണങ്ങൾ[തിരുത്തുക]

ഊർജ്ജം, സൗണ്ട്, കൈനമാറ്റിക്സ്, മെക്കാനിക്സ്, ഗതാഗതം എന്നിവയിൽ 50-ലധികം ചെയ്തു നോക്കാവുന്ന രീതിയിലുള്ള സാമഗ്രികൾ പ്രദർശനത്തിനുണ്ട്. ചരിത്രാതീത കാലത്തെ മൃഗങ്ങളുടെ മാതൃകകൾ അവയുടെ യഥാർത്ഥ വലിപ്പത്തിൽ ഒരുക്കിയിരിക്കുന്നു. 25000-ൽ പരം പുസ്തകങ്ങളുള്ള ഒരു ഗ്രന്ധശാലയും ശാസ്ത്രസംബന്ധിയായ കളിക്കോപ്പുകളുടെ ഒരു വിൽപ്പനശാലയും ഇവിടെയുണ്ട്[4].മോൺസ്റ്റേഴ്സ് ഓഫ് ദ ഡീപ്, ഹ്യൂമൻ അനാട്ടമി, സയൻസ് ഒഡീസ്സി, താരാമണ്ഡൽ തുടങ്ങിയ ത്രിമാന ചലച്ചിത്രപ്രദർശനങ്ങളും ഈ കേന്ദ്രത്തിലെ പ്രധാന ആകർഷണമാണ്[5].

സ്ഥാനം[തിരുത്തുക]

വർളി നാക്കയ്ക്കും മഹാലക്ഷ്മി റെയിൽവേ സ്റ്റേഷനും ഇടയിലായി ഡോ. ഇ. മോസെസ് റോഡിൽ 14 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ച് കിടക്കുകയാണ് ഈ ശാസ്ത്രകേന്ദ്രം. ജീജാമാതാ നഗർ ആണ് ഏറ്റവുമടുത്ത ബസ് സ്റ്റോപ്പ്. സെന്റ്രൽ ലൈനിൽ ബൈക്കുള, വെസ്റ്റേൺ ലൈനിൽ മഹാലക്ഷ്മി എന്നിവയാണ് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷനുകൾ.

അവലംബം[തിരുത്തുക]

  1. Mihika Basu (Jul 16, 2015). "IIT-B, Nehru Science Centre to bring internet to rural schools across state". Indian Express.
  2. "Six amazing things you can see at Mumbai's Nehru Science Centre". DNA India. January 15, 2014.
  3. https://nehrusciencecentre.gov.in/InternalPage.aspx[പ്രവർത്തിക്കാത്ത കണ്ണി]
  4. മിഡ്-ഡേ.കോം
  5. യാത്രാ.കോം

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെഹ്റു_സയൻസ്_സെന്റർ&oldid=3635748" എന്ന താളിൽനിന്ന് ശേഖരിച്ചത്