നെഹ്റു മ്യൂസിയം ഓഫ് സയൻസ് ആൻഡ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെഹ്റു മ്യൂസിയം ഓഫ് സയൻസ് ആൻഡ് ടെക്നോളജി
Map
സ്ഥാപിതം1990 ഓഗസ്റ്റ് 3
സ്ഥാനംഖരഗ്പൂർ, പശ്ചിമ ബംഗാൾ, ഇന്ത്യ
Public transit accessഹിജ്ലി തീവണ്ടി നിലയം
വെബ്‌വിലാസംwww1.iitkgp.ac.in/nehru_museum/index.html
പ്രമാണം:Hijli Shaheed Bhawan.JPG
ഹിജ്ലി ഷഹീദ് ഭവൻ

ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു മ്യൂസിയമാണ് നെഹ്റു മ്യൂസിയം ഓഫ് സയൻസ് ആൻഡ് ടെക്നോളജി.[1] 1990 ൽ ഹിജ്ലി തടങ്കൽപ്പാളയ കെട്ടിടത്തിലാണ് ഇത് സ്ഥാപിച്ചത്. പിന്നീട് പൈതൃക കെട്ടിടവുമായി 1997 സെപ്റ്റംബർ 16 ന് ഹിജ്ലി ഷാഹിദ് ഭവൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.[2] 1930 കളിൽ സ്വാതന്ത്ര്യസമരക്കാരെ തടഞ്ഞുനിർത്താൻ ബ്രിട്ടീഷ് ഭരണാധികാരികൾ ഉപയോഗിച്ചത് ബൈസന്റൈൻ വാസ്തുവിദ്യ ശൈലിയിൽ നിർമ്മിച്ച കെട്ടിടമാണ് ഇത്.

കെട്ടിട ചരിത്രം[തിരുത്തുക]

അക്കാലത്ത് രാജ്യത്തുടനീളം മറ്റ് ചില തടങ്കൻ ക്യാമ്പുകളുണ്ടായിരുന്നുവെങ്കിലും, ജയിലിൽ പൊലീസ് വെടിവെച്ച് രണ്ടു തടവുകാരുടെ മരണത്തിന് സാക്ഷ്യം വഹിച്ച ഒരേയൊരു ജയിൽ ആയിരുന്ന ഹിജ്ലി തടങ്കൽപ്പാളയം.[3] സുഭാസ് ചന്ദ്ര ബോസ്, രബീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ പല ദേശീയ നേതാക്കളും ബ്രിട്ടീഷ് രജ്ജിന്റെ ഈ സംഭവത്തെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം, ആദ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഹയർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന് ആദ്യം അറിയപ്പെട്ടിരുന്നു) കെട്ടിടമായി ഇത് ഉപയോഗിച്ചു.

മ്യൂസിയം[തിരുത്തുക]

1951 ൽ, ഇന്ത്യ എന്ന സ്വതന്ത്ര രാഷ്ട്രം ലോകനിലവാരത്തിലുള്ള സാങ്കേതിക സ്ഥാപനം സ്ഥാപിക്കാനാരംഭിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ബിദാൻ ചന്ദ്ര റോയിയുടെ ഉപദേശത്തിൽ ഇവിടെ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനിച്ചു.[4] പഴയ ഹിജ്ലി തടങ്കൽപ്പാളയ ക്യാമ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അന്നത്തെ ഖരഗ്പൂർ ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. കെ.എൽ. ചോപ്ര 1987 മുതൽ 1997 വരെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം മെച്ചപ്പെടുത്താൻ മുൻകൈയെടുത്തു. 1989 ൽ മ്യൂസിയം നോക്കിനടത്താനുള്ള ചുമതല പ്രൊഫസർ ജി.എൻ. സിൻഹയുടെ മേൽനോട്ടത്തിൽ രൂപീകരിച്ചു. 1990 ൽ നെഹ്‌റുവിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയത്തിന് നെഹ്റു മ്യൂസിയം ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നു നാമകരണം ചെയ്‌തു. 1990 ജൂലൈ 1 ന് ഐ.ഐ.ടി. മ്യൂസിയം നടത്തുന്നതിന് ഖരഗ്പൂർ മാനേജ്മെൻറ് കമ്മിറ്റി അംഗീകാരം നൽകി. 1990 ഓഗസ്റ്റ് മൂന്നിന് മ്യൂസിയത്തിന്റെ കവാടങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.[5] മ്യൂസിയത്തിൽ ഇൻഡ്യയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ശേഖരിച്ച സാങ്കേതിക മോഡലുകൾ ഉൾപ്പെടുന്ന നിരവധി ഇൻഡോർ പ്രദർശനങ്ങൾ ഉണ്ട്.[6]

മ്യൂസിയത്തിലെ കാഴ്ച്ചകൾ[തിരുത്തുക]

ഈ മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങൾ ശാസ്ത്ര ഗാലറിയാണ്. ഭൗതികശാസ്ത്ര നിയമങ്ങളും തത്ത്വങ്ങളും, വൈദ്യുതിയും കാന്തികതയും, ഇന്ത്യയിലെ റെയിൽവേ ഗതാഗതം, ഇന്ത്യയിലെ ജല ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മ്യൂസിയത്തിന്റെ ശാസ്ത്ര ഗാലറിക്ക് പുറമേ, നിരവധി പ്രാധാന്യമുള്ള നിരവധി വസ്തുക്കളും ഇവിടെയുണ്ട്. ഹിജ്ലി തടവറയിൽ നിന്നുള്ള ചരിത്രം എന്നിവ സംബന്ധിച്ച രേഖകൾ പ്രദർശിപ്പിക്കുന്ന ഒരു ആർക്കൈവ് മുറി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.[5]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sharma, Yukti (2016). CTET Science and Its Pedagogy (in ഇംഗ്ലീഷ്). Pearson India. ISBN 9789332586611.
  2. "Nehru Museum of Science & Technology". www1.iitkgp.ac.in. Archived from the original on 2018-08-14. Retrieved 2018-08-31.
  3. "IIT-Kharagpur remembers its Hijli Jail days". financialexpress.com. Retrieved 2 July 2014.
  4. "IIT-Kharagpur remembers its Hijli Jail days". The Financial Express (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-09-02.
  5. 5.0 5.1 "NEHRU MUSEUM OF SCIENCE AND TECHNOLOGY". www.nehrumuseumiitkgp.org. Retrieved 2018-09-02.
  6. "Nehru Museum of Science & Technology". www1.iitkgp.ac.in. Archived from the original on 2018-08-14. Retrieved 2018-08-31.

പുറം താളുകൾ[തിരുത്തുക]