നെല്ലും നീരും വയ്ക്കുക
ദൃശ്യരൂപം
നെല്ലുമായി ബന്ധപ്പെട്ട് ക്രിസ്തീയ വിശ്വാസപ്രകാരമുള്ള ഒരു ആചാരമാണ് നെല്ലും നീരും വയ്ക്കുക[1] . പ്രത്യേകിച്ചും മാർത്തോമാ സഭാവിശ്വാസികൾക്കിടയിലാണ് ഇത് നിലനിന്നിരുന്നത്. വിവാഹശേഷം മണവാളനും മണവാട്ടിയും ഗ്രഹപ്രവേശം നടത്തുമ്പൊൾ നാത്തൂൻ (കല്യാണചെക്കന്റെ സഹോദരി) വിളക്ക്, കിണ്ടി, കിണ്ണം ഇവയോടു കൂടി വിവാഹിതരുടെ നെറ്റിയിൽ നെല്ലും നീരും വയ്ക്കുന്നു.