നെല്ലി സെൻഗുപ്ത
നെല്ലി സെൻഗുപ്ത (ജീവിതകാലം: 1886-1973) ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നടത്തിയ ഒരു ഇംഗ്ലീഷ് വനിതയായിരുന്നു. 1933 ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 47-ആം വാർഷിക സമ്മേളനത്തിൽ അവർ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജീവിതരേഖ
[തിരുത്തുക]എഡിത് എല്ലൻ ഗ്രേ എന്ന പേരിൽ ജനിച്ച അവർ ഫ്രെഡറിക്, എഡിത്ത് ഹെന്റിറ്റ ഗ്രേ എന്നിവരുടെ പുത്രിയായിരുന്നു. കേംബ്രിഡ്ജിലാണ് അവർ ജനിച്ചതും വളർന്നതും. പിതാവ് ഒരു ക്ലബ്ബിലെ ജോലിക്കാരനായിരുന്നു. പൈതൃക ഭവനത്തിൽ താമസിച്ചിരുന്നതും ഡൗണിംഗ് കോളേജിൽ വിദ്യാഭ്യാസം ചെയ്തിരുന്നതുമായ ബംഗാളി യുവ വിദ്യാർത്ഥിയായ ജതിന്ദ്ര മോഹൻ സെൻഗുപ്തയുമായി അവർ പ്രണയത്തിലായി. മാതാപിതാക്കളുടെ താൽപര്യത്തിനു കടകവിരുദ്ധമായി അവർ ജതീന്ദ്ര മോഹനെ വിവാഹം കഴിക്കുകയും അദ്ദേഹത്തോടൊപ്പം കൊൽക്കത്തയിൽ തിരിച്ചെത്തുകയും ചെയ്തു. ദമ്പതികൾക്ക് ശിശിർ, അനിൽ എന്നിങ്ങനെ രണ്ട് മക്കളുണ്ടായിരുന്നു.