നെല്ലിയോട് വാസുദേവൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെല്ലിയോട് വാസുദേവൻ നമ്പൂതിരി
നെല്ലിയോട് വാസുദേവൻ നമ്പൂതിരി, 2019 ലെ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് വിതരണ വേളയിൽ, 2019, കൊല്ലം
ജനനം(1940-02-05)5 ഫെബ്രുവരി 1940
മരണം2 ഓഗസ്റ്റ് 2021(2021-08-02) (പ്രായം 81)
ദേശീയത ഇന്ത്യ
തൊഴിൽകഥകളി കലാകാരൻ
കുട്ടികൾമായ, വിഷ്ണു

കഥകളിയിൽ സഹൃദയ പ്രശംസനേടിയ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരി1999ൽ കേന്ദ്രസംഗീതനാടക അക്കാദമി അവാർഡ്, 2013ലെ കേരള സർക്കാരിന്റെ കഥകളി പുരസ്‌കാരം. എന്നിവ നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

2015 ഫെബ്രുവരി 8 ന് തൊടുപുഴയിൽ നടന്ന ശ്രീ മൂകാംബിക മാഹാത്മ്യം കഥകളിയിൽ കംഹാസുരനായി ശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി.

എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ പ്രസിദ്ധ തന്ത്രി കുടുംബമായ നെല്ലിയോട് മനയിൽ വിഷ്ണുനമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനാണ്. കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും അഭ്യാസം പൂർത്തിയാക്കി. നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു. പുത്രി മായയും കഥകളി രംഗത്ത് സജീവമാണ്. 2021 ആഗസ്റ്റ് 2-ന് ഈ പ്രതിഭ ബാലിവധത്തിലെ പ്രസിദ്ധമായ മുക്തിം മേ ദേഹി എന്ന പദം ചൊല്ലിക്കൊണ്ട് അന്തരിച്ചു.[1] പാൻക്രിയാസിലെ റ്റ്യൂമർ ആയിരുന്നു അസുഖം.

കഥകളി രംഗം[തിരുത്തുക]

ചുവന്ന താടി വേഷങ്ങളിൽ അടുത്തകാലത്തെ ഏറ്റവും മികവാർന്ന താരം നെല്ലിയോടായിരുന്നു. അദ്ദേഹത്തിന്റെ തൃഗർത്തൻ, കലി, ദുശ്ശാസനൻ, ബകൻ, വീരഭദ്രൻ, എന്നിവ പ്രശസ്തമാണ്. കരിവേഷങ്ങളായ നക്രതുണ്ഡി, സിംഹിക, ശൂർപ്പണഖ, ലങ്കാലക്ഷ്മി എന്നിവയിലും കറുത്തതാടിയായ കാട്ടാളനിലും നെല്ലിയോടിനു കിടപിടിക്കുന്ന നടന്മാർ അപൂർവ്വമായിരുന്നു.[2] അതേസമയം ബ്രാഹ്മണൻ, കുചേലൻ എന്നിവയിലും അദ്ദേഹം തനിമയാർന്ന പ്രകടനം കൊണ്ട് ശ്രദ്ധേയനായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത്നാടക അക്കാദമി അവാർഡ് (കഥകളി) 199-2000[3]
  • കേരള സർക്കാരിന്റെ കഥകളി പുരസ്‌കാരം. (2013)[4]
  • കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ ഫെലോഷിപ്പ് [5]

അവലംബം[തിരുത്തുക]

  1. ഒരു വാട്സപ് ഓഡിയൊ. നെല്ലിയോടിന്റെ അവസാനനിമിഷങ്ങൾ- പൗത്രി വിവരിക്കുന്നു.
  2. https://peoplepill.com/people/nelliyode-vasudevan-namboodiri
  3. https://english.newstracklive.com/news/noted-kathakali-exponent-nelliyode-vasudevan-namboothiri-passes-away-sc1-nu318-ta318-1174365-1.html
  4. "നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് സംസ്ഥാന കഥകളി പുരസ്‌കാരം". മാതൃഭൂമി. 2013 ഡിസംബർ 25. മൂലതാളിൽ നിന്നും 2013-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 25. {{cite news}}: Check date values in: |accessdate= and |date= (help)
  5. https://www.deshabhimani.com/news/kerala/news-kerala-15-07-2018/737400