നെല്ലിപ്പട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിണറുകളുടെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്ന നെല്ലിമരത്തടികൊണ്ടുണ്ടാക്കിയ പടവ്, ബ്ലാത്തൂർ ശ്രീസദനത്തിലെ കിണറിൽ നിന്നും പുറത്തെടുത്തത്
wooden circular ring fitted bottom of well

കേരളത്തിലെ ചിലപ്രദേശങ്ങളിൽ പണിയുന്ന കിണറുകളുടെ ഏറ്റവും അടിയിൽ[1] സ്ഥാപിക്കുന്ന മരം കൊണ്ടുണ്ടാക്കിയ സംവിധാനമാണ് നെല്ലിപ്പടി അഥവാ നെല്ലിപ്പട. സാധാരണയായി നെല്ലിമരം[2] കൊണ്ടാണ് വൃത്താകൃതിയിലുള്ള ഈ സംവിധാനം നിർമ്മിക്കുക. നെല്ലിക്കുറ്റികൾ കൊണ്ട് അടിച്ചുറപ്പിച്ച നെല്ലിപ്പടയ്ക്കുമുകളിലായിരിക്കും മറ്റു പടവുകൾ. വടക്കൻ മലബാറിൽ സാധാരണയായി കോൽ അളവിൽ ഓരോരോ പടവുകൾ ആണുണ്ടാകുക. ചെങ്കല്ലുകൊണ്ട് കെട്ടി മനോഹരമാക്കിയിരിക്കും കിണറുകൾ. നെല്ലിപ്പട ഉണ്ടായാൽ ഏതുകാലത്തും വെള്ളം ശുദ്ധമായിരിക്കും എന്നാണ് വിശ്വാസം

ഭാഷാപ്രയോഗം[തിരുത്തുക]

ക്ഷമയുടെ നെല്ലിപ്പട കാണുക എന്ന പ്രയോഗം മലയാള ഭാഷയിൽ നിലവിലുണ്ട്. ഏറ്റവും താഴെവരെ എത്തുക എന്നാണുദ്ദേശിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-18. Retrieved 2017-07-08.
  2. http://ml.vikaspedia.in/energy/d2ad30d3fd38d4dd25d3fd24d3f/d2ad4dd30d15d43d24d3f-d35d3fd2dd35d19d4dd19d33d41d02-d38d02d30d15d4dd37d23d35d41d02

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
നെല്ലിപ്പലക എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=നെല്ലിപ്പട&oldid=3805718" എന്ന താളിൽനിന്ന് ശേഖരിച്ചത്