നെല്ലിക്കുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റ‍ത്തുളള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. ഇവിടത്തെ പ്രധാന വരുമാന മാർഗ്ഗം തടി അധിഷ്ടിതമായ വ്യവസായമാണ്. ഏകദേശം 400 ഓളം ഗൃഹോപകരണ വില്പ്പനശാലകൾ ഇവിടെയുണ്ട്[അവലംബം ആവശ്യമാണ്]. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും ധാരാളം ആവശ്യക്കാർ ഇവിടെയെത്തുന്നുണ്ട്. 5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു, ചോള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂർ ഈ പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ "മൂന്നാർ" ഇവിടെ നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ (AM Road) ഇതു വഴി കടന്നു പോകുന്നു.

നെല്ലിക്കുഴിയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • പഞ്ചായത്ത് യു.പി. സ്കൂൾ, നെല്ലിക്കുഴി,
  • ഗവ. യു. പി. സ്കൂൾ, കുറ്റിലഞ്ഞി,
  • മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ചെറുവട്ടൂർ,
  • ദേവസ്വം ബോർഡ് ഹൈസ്കൂൾ, തൃക്കാരിയൂർ
  • ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, നെല്ലിക്കുഴി,
  • മാർ ബസേലിയോസ് ഡന്റൽ കോളേജ്, നെല്ലിക്കുഴി,
  • മാർ ബസേലിയോസ് നഴ്സിങ് കോളേജ്, നെല്ലിക്കുഴി,
  • നങേലിൽ ആയൂർവേദ മെഡിക്കൽ കോളേജ്, നങേലിപ്പടി, നെല്ലിക്കുഴി,
  • ഇന്ദിരാഗാന്ധി ഡന്റൽ കോളേജ്, നെല്ലിക്കുഴി.
  • ഇന്ദിരാഗാന്ധി വനിതാ എഞ്ചിനീയറിംഗ് കോളേജ്, നെല്ലിക്കുഴി.
  • എൻ.ഇ.സി.റ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറുവട്ടൂർ
  • എം.ഇ.എസ്.പബ്ലിക് സ്കൂൾ, തങ്കളം
  • അൽ-അംമൽ പബ്ലിക് സ്കൂൾ, നെല്ലിക്കുഴി
  • മാർത്തോമാ എൽ.പി സ്കൂൾ, പാനിപ്ര
  • ധർമ്മഗിരി നഴ്സിംഗ് കോളേജ്, നെല്ലിക്കുഴി


നെല്ലിക്കുഴിയിലെ പ്രധാന ചികിത്സാ സൗകര്യങ്ങൾ[തിരുത്തുക]

  • KIMS HOSPITAL nellikuzhi.
  • നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്, നങ്ങേലിപ്പടി, നെല്ലിക്കുഴി
  • ഇന്ദിരാഗാന്ധി ഡന്റൽ കോളേജ്, നെല്ലിക്കുഴി
  • മാർ ബസേലിയോസ് ഡന്റൽ കോളേജ്, നെല്ലിക്കുഴി
  • ഗവ. ആയുർവേദ ആശുപത്രി, ചെറുവട്ടൂർ
  • ഗവ. ഹോമിയോ ക്ലിനിക്, ചിറപ്പടി.
  • സഞ്ജീവിനി ഹോമിയോ ക്ലിനിക്, നെല്ലിക്കുഴി
  • റിലീഫ് ഹോമിയോ ക്ലിനിക്, ചെറുവട്ടൂർ
  • കാനാട്ട് ഹോമിയോ ക്ലിനിക്, ചെറുവട്ടൂർ
"https://ml.wikipedia.org/w/index.php?title=നെല്ലിക്കുഴി&oldid=2743291" എന്ന താളിൽനിന്ന് ശേഖരിച്ചത്