നെല്ലിക്കുന്ന് കൈവേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ കൈവേലിക്കടുത്ത ഒരു പ്രദേശമാണ് നെല്ലിക്കുന്ന്. കോഴിക്കോട്_ജില്ലയിൽ ഉള്ള ഒരു കൊച്ചുഗ്രാമo മാണ് കൈവേലി.മഹാശിലായുഗ സാംസ്‌ക്കാര കാലം മുതലുള്ള നിരവധി മാനവസംസ്‌കൃതികളുടെ ചരിത്രാവശിഷ്ടങ്ങൾ ഇവിടെ ചിതറിക്കിടക്കുന്നു.ചരിത്രാതീതകാലം മുതൽ മാനവ സമൂഹം കടന്നുവന്ന വിവിധ ജീവിതഘട്ടങ്ങളിൽ നിന്നും രൂപപ്പെടുത്തിയെടുത്ത സാംസ്‌കാരികമുദ്രകൾ, ആചാരാനുഷ്ഠാനങ്ങളിലും, ജീവിതചര്യകളിലും ഇന്നും കാത്തുസൂക്ഷിക്കുന്ന ജനാവലിയാണ് ഇവിടെയുള്ളത്. ആര്യദ്രാവിഡ സംസ്‌ക്കാരങ്ങളുടെ സങ്കലനത്തിൽ നിന്നും ഉയിർകൊണ്ട ഒരു സങ്കരസംസ്‌കാരമാണ് ഇവിടെയുള്ളത്. ക്ഷേത്രങ്ങളും അവയോട് ബന്ധപ്പെട്ട് വളർന്നുവന്ന സവർണ്ണസംസ്‌കാരവും അവ വളർത്തിയെടുത്ത കഥകളി, കൂത്ത് മുതലായ സവർണ്ണകലകളും, സവർണ്ണൻ ചുക്കാൻ പിടിക്കുന്ന ക്ഷേത്രോത്സവങ്ങളും ഒരു ഭാഗത്തും, അടിസ്ഥാനവർഗ്ഗ ജീവിതവുമായി ബന്ധപ്പെട്ട് കീഴാളജനത വളർത്തിയെടുത്ത തെയ്യം, പൂരക്കളി, കോൽക്കളി, ആടിവേടൻ, കോതാമൂരി, ഓണത്താറ്, കർക്കിടോത്തി തുടങ്ങിയവ മറുഭാഗത്തും പ്രതിനിധാനം ചെയ്യുന്ന സാംസ്‌കാരികധാരകളായിരുന്നു പണ്ടു മുതലേ ഇവിടെയുണ്ടായിരുന്നത്.

"https://ml.wikipedia.org/w/index.php?title=നെല്ലിക്കുന്ന്_കൈവേലി&oldid=3713978" എന്ന താളിൽനിന്ന് ശേഖരിച്ചത്