നെല്ലിക്കമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നെല്ലിക്കമൺ, പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ[1] ഒരു ഭാഗമായ സ്ഥലമാണ്. ഇവിടെ ഒരു പൊസ്റ്റ് ഓഫീസും ഫെഡറൽ ബാങ്കിന്റെ ഒരു ശാഖയും പ്രാഥമികാരോഗ്യ കേന്ദ്രവും ഉണ്ട്. കൂടാതെ നയനമനോഹരമായ അരുവിക്കൽ വെള്ളച്ചാട്ടം അരുവിക്കൽ പള്ളിയുടെ അരുകിലായി കാണാം. റാന്നിയിൽനിന്നും ചങ്ങനാശേരിക്കു പോകുന്ന റോഡ് ഇത് വഴി കടന്നുപോകുന്നു.ഇവിടെ നിന്നും തിരുവല്ല, മല്ലപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, എന്നിവിടങ്ങളിലേയ്ക്ക് ബസ് ലഭ്യം ആണ്. റാന്നി ബൈപ്പാസ് ഇതുവഴി കടന്നുപോയി ചെല്ലക്കാട്, പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുമായി ചേരുന്നു. ദേശസേവിനി വായനശാല, നെല്ലിക്കമൺ ഇവിടത്തെ സാംസ്കാരിക കേന്ദ്രമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെല്ലിക്കമൺ&oldid=3333908" എന്ന താളിൽനിന്ന് ശേഖരിച്ചത്