നെയ്‌ലിയ ഹണ്ടർ ബൈഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെയ്‌ലിയ ഹണ്ടർ ബൈഡൻ
പ്രമാണം:Neilia Hunter.jpeg
ജനനം
നെയ്‍ലിയ ഹണ്ടർ

(1942-07-28)ജൂലൈ 28, 1942
മരണംഡിസംബർ 18, 1972(1972-12-18) (പ്രായം 30)
മരണ കാരണംറോഡപകടം
അന്ത്യ വിശ്രമംഗ്രീൻവില്ലെ, ഡെലാവെയർ, യു.എസ്.
കലാലയംസിറാക്കൂസ് സർവ്വകലാശാല (എം.എ.)
തൊഴിൽഅദ്ധ്യാപിക
അറിയപ്പെടുന്നത്ജോ ബൈഡന്റെ ആദ്യ പത്നി
ജീവിതപങ്കാളി(കൾ)
(m. 1966)
കുട്ടികൾ
കുടുംബംFamily of Joe Biden (by marriage)

നെയ്‌ലിയ ഹണ്ടർ ബൈഡൻ (ജീവിതകാലം: ജൂലൈ 28, 1942 - ഡിസംബർ 18, 1972) ഒരു അമേരിക്കൻ അദ്ധ്യാപികയും നിയുക്ത യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ പത്നിയുമായിരുന്നു. 1972 ൽ മകൾ നവോമിക്കൊപ്പം ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ട അവരുടെ രണ്ട് ആൺമക്കളായ ബ്യൂ, ഹണ്ടർ എന്നിവർ ഗുരുതരമായി പരിക്കുകളോടെ ഈ അപകടത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

1942 ജൂലൈ 28 ന് ന്യൂയോർക്കിലെ സ്കാനിയാറ്റെലസിൽ ലൂയിസ് (മുമ്പ്, ബേസൽ; 1915-1993), റോബർട്ട് ഹണ്ടർ (1914–1991) എന്നിവരുടെ പുത്രിയായി നെയ്‌ലിയ ഹണ്ടർ ജനിച്ചു.[1] പെൻ‌സിൽ‌വാനിയയിലെ ഒരു സെക്കൻഡറി ബോർഡിംഗ് വിദ്യാലയമായ പെൻ ഹാളിലാണ് അവർ പഠനം നടത്തിയത്. വിദ്യാലയത്തിലെ ഫ്രഞ്ച് ക്ലബ്, ഹോക്കി, നീന്തൽ, സ്റ്റുഡന്റ് കൗൺസിൽ എന്നിവയിൽ അവർ സജീവാംഗമായിരുന്നു.[2] സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിന്ശേഷം സിറാക്കൂസ് യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ സിറാക്കൂസ് സിറ്റി സ്കൂൾ ഡിസ്ട്രിക്റ്റിൽ ഒരു സ്കൂൾ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു.[3] മുൻ ആബർൺ സിറ്റി കൗൺസിലർ റോബർട്ട് ഹണ്ടറുമായി അവർക്ക് ബന്ധമുണ്ടായിരുന്നു.[4]

അവലംബം[തിരുത്തുക]

  1. "Neilia Hunter to marry J. R. Biden". The News Journal. Wilmington, Del. March 29, 1966. Retrieved July 28, 2020.
  2. "Joe Biden Was Married To His First Wife, Neilia Hunter, For Only 6 Years". Women's Health. 13 May 2020. Retrieved July 28, 2020.
  3. "Neilia Hunter to marry J. R. Biden". The News Journal. Wilmington, Del. March 29, 1966. Retrieved July 28, 2020.
  4. Rocheleau, Kelly (April 1, 2020). "'A good, caring person': Former Auburn city councilor Robert Hunter remembered". Auburn Citizen. Auburn, New York. Retrieved July 28, 2020.
"https://ml.wikipedia.org/w/index.php?title=നെയ്‌ലിയ_ഹണ്ടർ_ബൈഡൻ&oldid=3508992" എന്ന താളിൽനിന്ന് ശേഖരിച്ചത്