ഉള്ളടക്കത്തിലേക്ക് പോവുക

നെയ്മീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെയ്മീൻ
Indo-Pacific king mackerel
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. guttatus
Binomial name
Scomberomorus guttatus
(Bloch & Schneider, 1801)

ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടുവരുന്ന ഭക്ഷ്യയോഗ്യമായ ഒരു കടൽമത്സ്യമാണ് നെയ്മീൻ. ഇംഗ്ലീഷിൽ കിംഗ് ഫിഷ് അല്ലെങ്കിൽ സീർ ഫിഷ് എന്നറിയപ്പെടുന്നു (Indo-Pacific king Fish /Seer Fish). (ശാസ്ത്രീയനാമം: Scomberomorus guttatus). ശരാശരി 55 സെന്റിമീറ്റർ നീളം വരുന്ന നെയ്മീൻ പരമാവധി 76 സെന്റിമീറ്റർ വരെ വളരുന്നു[1]. കേരളത്തിലെ മത്സ്യവിപണിയിൽ വളരെ ആവശ്യക്കാരുള്ള ഒരു മത്സ്യമാണിത്. താരതമ്യേനെ ഉയർന്ന വിലയും ഇതിന് ലഭിക്കുന്നു. അർക്ക, ഐക്കോറ, വരിമീൻ തുടങ്ങിയ പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു.

രുചികരവും പ്രോട്ടീൻ സമ്പുഷ്ടവും പോഷക സമൃദ്ധവുമായ ഒരു മത്സ്യമാണിത്. എന്നാൽ മെർക്കുറിയുടെ അളവ് ഈ മത്സ്യത്തിൽ ഉയർന്ന് കാണപ്പെടുന്നു. അതിനാൽ ഇത് ദിവസേനയോ അമിതമായോ ഉപയോഗിക്കാൻ പാടുള്ളതല്ല എന്ന്‌ ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഗർഭിണികൾ, മുളയൂട്ടുന്ന അമ്മമാർ എന്നിവർ ഇതിന്റെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.

അവലംബം

[തിരുത്തുക]
  1. http://www.fishbase.org/summary/Scomberomorus-guttatus.html
"https://ml.wikipedia.org/w/index.php?title=നെയ്മീൻ&oldid=4459580" എന്ന താളിൽനിന്ന് ശേഖരിച്ചത്