നെപ്പോളിയൻ (നടൻ)
നെപ്പോളിയൻ | |
---|---|
കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) സാമൂഹികനീതി, ശാക്തീകരണ വകുപ്പ് | |
ഓഫീസിൽ 2009-2013 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
പിൻഗാമി | സെൽജ കുമാരി |
ലോക്‌സഭാംഗം | |
ഓഫീസിൽ 2009-2014 | |
മണ്ഡലം | പേരമ്പല്ലൂർ |
നിയമസഭാംഗം | |
ഓഫീസിൽ 2001-2006 | |
മണ്ഡലം | വില്ലുവാക്കം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കുമരേശൻ ദുരൈസാമി 2 ഡിസംബർ 1963 തിരുച്ചിറപ്പള്ളി, തമിഴ്നാട് |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ജയസുധ |
കുട്ടികൾ | 2 sons |
വെബ്‌വിലാസം | http://actornepoleon.com/politics/achievements |
As of ഡിസംബർ 26, 2023 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
2009 മുതൽ 2013 വരെ കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രിയായിരുന്ന പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് കുമരേശൻ ദുരൈസാമി എന്നറിയപ്പെടുന്ന നെപ്പോളിയൻ.(ജനനം : 02 ഡിസംബർ 1963) [1] 2009 മുതൽ 2014 വരെ ലോക്സഭയിലും 2001 മുതൽ 2006 വരെ നിയമസഭയിലും അംഗമായിരുന്ന നെപ്പോളിയൻ 2015-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.[2]
ജീവിതരേഖ
[തിരുത്തുക]തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ കർഷകനായിരുന്ന ദുരൈസാമി റെഡ്ഢിയാരുടേയും സരസ്വതി അമ്മാളിന്റെയും മകനായി 1963 ഡിസംബർ രണ്ടിന് ജനനം. കുമരേശൻ ദുരൈസാമി എന്നതാണ് ശരിയായ പേര്. നെപ്പോളിയൻ എന്നത് സിനിമയിൽ എത്തിയപ്പോൾ കിട്ടിയ പേരാണ് . കിരുമ്പകരൻ, മങ്കെകരസി, ദേവി, ഈശ്വരി എന്നിവർ ഇളയ സഹോദരങ്ങളാണ്. പ്രാഥമിക വിദ്യാഭ്യാസം തൃച്ചിയിലെ പെരുവാളന്നൂർ ഗവ. ഹൈസ്കൂളിൽ പൂർത്തിയാക്കിയ കുമരേശൻ തൃച്ചി സെൻറ്. ജോസഫ് കോളേജിൽ നിന്ന് ബിരുദം നേടി. 1991-ൽ റിലീസായ പുതു പുതു നെല്ല് എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായി. മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച നെപ്പോളിയൻ മലയാളത്തിൽ ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായി അറിയപ്പെടുന്നു.
അഭിനയിച്ച സിനിമകൾ
മലയാളം
- കനൽകിരീടം 2002
- രാവണപ്രഭു 2001
- മേഘസന്ദേശം 2001
- ദി ഗ്യാങ് 2000
- ദി വാറന്റ് 2000
- ഗാന്ധീവം 1994
- ദേവാസുരം 1993
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2000-ൽ ഡി.എം.കെ പാർട്ടിയിൽ ചേർന്ന നെപ്പോളിയൻ 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വില്ലുവാക്കം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൈലാപ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പേരമ്പല്ലൂർ മണ്ഡലത്തിൽ നിന്ന് പാർലമെന്റംഗമായ നെപ്പോളിയൻ 2009 മുതൽ 2013 വരെ രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭയിലെ സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് മന്ത്രിയായിരുന്നു.
ഡി.എം.കെ രാഷ്ട്രീയത്തിൽ എം.കെ. അഴഗിരിയുടെ വിശ്വസ്ഥനായി അറിയപ്പെട്ട നെപ്പോളിയൻ കരുണാനിധിയുടെ മകനായ എം.കെ.സ്റ്റാലിന്റെ ഉദയത്തോടെ അഴഗിരിക്കൊപ്പം 2014-ൽ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2014-ൽ ബി.ജെ.പിയിൽ ചേർന്ന നെപ്പോളിയൻ പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായും പ്രവർത്തിച്ചു. 2015-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.[3]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : ജയസുധ
- മക്കൾ : ധനുഷ്, ഗുണാൽ