നെടുങ്ങണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമത്തിൽ ഉള്ള ഒരു പ്രദേശമാണു. പടിഞ്ഞാറു ദിക്കിൽ അറേബ്യൻ കടലും കിഴക്കു ഭാഗത്തു കോവിൽത്തോട്ടം കായലും ഉള്ള ഒരു ചെറിയ പ്രദേശമാണിതു. കടയ്ക്കാവൂർ വർക്കല തീരദേശ പാതയിൽ കായിക്കരയ്ക്കും വിളബ്ഭാഗത്തിനും ഇടയിലാണിതു സ്ഥിതി ചെയ്യുന്നതു. ശ്രീനാരായണ ട്രെയിനിംഗ് കോളേജ് ഇവിടെയാണുള്ളതു. ശ്രീനാരായണ വിലാസം ഹയർ സെക്കൻടറി സ്കൂളും ഇവിടെയുണ്ട്.

കയർപിരിയും കൃഷിയുമായിരുന്നു ഇവിടത്തെ ആളുകളുടെ തൊഴിൽ. കയർപിരി ഏതാണ്ട് നിന്നു പോയിരിക്കുന്നത്‌ കൊണ്ട് കൃഷി മാത്രമായിട്ടുണ്ട് ഇപ്പോൾ ജീവിതമാർഗം.

കോവിൽത്തോട്ടം കായലിൽ പൊന്നിൻ തുരുത്തു എന്ന ഒരു തുരുത്തു ഉണ്ട്. ജല മാർഗ്ഗം മാത്രമേ ഇവിടെ പോകാൻ കഴിയുകയുള്ളു. ഇവിടെ ഒരു ശിവ പാർവതി വിഷ്ണു ക്ഷേത്രം ഉണ്ട്. അമ്പലത്തിൻറെ വകയായുള്ള ബോട്ടിലോ നാടൻ വള്ളത്തിലോ ആണു സാധാരണ ഈ ചെറിയ ദ്വീപിലേക്കുള്ള യാത്ര. ഇപ്പോൾ ഈ സ്ഥലം ഒരു വിനോദ സഞ്ചാര കേന്ദ്രം ആയി വളർന്നു വരികയാണു.

മേൽ പറഞ്ഞ ക്ഷേത്രത്തെ കൂടാതെ കോവിൽത്തോട്ടം ദേവി ക്ഷേത്രം, ശ്രീ ദുർഗാ ദേവി ക്ഷേത്രം, കളരി ദേവി ക്ഷേത്രം മുതലായ ക്ഷേത്രങ്ങളും ഉണ്ട്.

കോവിൽത്തോട്ടം ദേവി ക്ഷേത്രം കടൽ ത്തീരത്തു സ്ഥിതി ചെയ്യുന്ന ഒരു പുരാതന ദേവി ക്ഷേത്രം ആണു. ഇവിടത്തെ പ്രതിഷ്ഠ ദുർഗ്ഗയുടെ ഒരു ദാരു ശില്പം ആണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെടുങ്ങണ്ട&oldid=2429085" എന്ന താളിൽനിന്ന് ശേഖരിച്ചത്