നെടുംപ്രയാർ പടയണി
ദൃശ്യരൂപം
പത്തനംതിട്ട ജില്ലയിലെ നെടുംപ്രയാർ തേവലശ്ശേരി ദേവീക്ഷേത്രത്തിൽ നടക്കുന്ന അനുഷ്ഠാനകലയാണ് നെടുംപ്രയാർ പടയണി.[1]
പടയണി
[തിരുത്തുക]മീനമാസത്തിലെ മകം, പൂരം, ഉത്രം ദിവസങ്ങളിലായി മൂന്ന് ദിവസത്തെ പടയണി അനുഷ്ഠിക്കപ്പെടുന്നു. ഉത്രം ദിവസമാണ് വലിയ പടയണി. ചുവടിലും അടവിലും മറ്റു പ്രദേശങ്ങളിൽ കാണാത്ത സുന്ദരയക്ഷി ഇവിടുത്തെ പ്രത്യേകതയാണ്. നെടുംപ്രയാർ ശ്രീദേവി പടയണിസംഘമാണ് അവതരിപ്പിക്കുന്നത്. ഇവിടെ ഇതോടൊപ്പം തീയാട്ടുത്സവവും നടക്കുന്നു. [2]
അവലംബം
[തിരുത്തുക]- ↑ "PADAYANI GRAMAM – A RESPONSIBLE TOURISM INITIATIVE" (in ഇംഗ്ലീഷ്). 2008-08-12. Retrieved 2025-02-16.
- ↑ "ആചാര പാലനത്തിനായി തീയാട്ടും പടയണിയും, വീഡിയോ കാണാം". Samayam Malayalam.