നെച്ചസ് നദി

Coordinates: 29°58′08″N 93°51′21″W / 29.96889°N 93.85583°W / 29.96889; -93.85583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെച്ചസ് നദി
Neches River, looking into the Big Thicket National Preserve from Orange County, Texas, USA (October 2016)
Map of the Neches River and associated watershed
മറ്റ് പേര് (കൾ)Río de las Neches
Physical characteristics
പ്രധാന സ്രോതസ്സ്East of Colfax, Texas[1]
32°30′N 95°45′W / 32.500°N 95.750°W / 32.500; -95.750[1]
നദീമുഖംSabine Lake[1]
29°58′08″N 93°51′21″W / 29.96889°N 93.85583°W / 29.96889; -93.85583
നീളം416 mi (669 km)[1]
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി10,011 sq mi (25,930 km2)[1]
പോഷകനദികൾ
WaterbodiesRhine Lake
Lake Palestine
Steinhagen Reservoir[1]

നെച്ചസ് നദി (/ˈnɪz/) റൈൻ തടാകത്തിന്  പടിഞ്ഞാറ്, വാൻ സാൻഡ് കൗണ്ടിയിൽനിന്ന് ആരംഭിച്ച് കിഴക്കൻ ടെക്സസിലെ പൈനി വുഡ്സ് ഭൂപ്രദേശത്തുകൂടി ഏകദേശം 416 മൈൽ (669 കിലോമീറ്റർ) ഒഴുകി റെയിൻബോ പാലത്തിനുസമീപം സബീൻ തടാകത്തിലെ അതിൻറെ നദീമുഖത്തിലേയ്ക്ക് എത്തുന്നതിനു മുമ്പ് 14 കൗണ്ടികളുടെ അതിരുകൾ നിർവചിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഒരു നദിയാണ്. രണ്ട് പ്രധാന ജലസംഭരണികളായ പാലസ്തീൻ തടാകവും ബി.എ. സ്റ്റെയിൻഹേഗൻ റിസർവോയറും നെച്ചസ് നദിയിൽ സ്ഥിതി ചെയ്യുന്നു. ഏഞ്ചലീന നദി (സാം റേബേൺ റിസർവോയർ ഉൾക്കൊള്ളുന്നു) ബി എ സ്റ്റെയിൻഹേഗൻ തടാകത്തിന്റെ വടക്ക് വശത്തുവച്ച് ഇതുമായി സംഗമിക്കുന്ന ഒരു പ്രധാന പോഷകനദിയാണ്. തെക്കൻ കൈവഴികളായ വില്ലേജ് ക്രീക്ക്, പൈൻ ഐലൻഡ് ബയൂ എന്നിവ ബിഗ് തിക്കറ്റ് പ്രദേശത്തിന്റെ ഭൂരിഭാഗത്തുകൂടിയും ഒഴുകി രണ്ടും ബ്യൂമോണ്ടിന് ഏതാനും മൈലുകൾ അകലെ വടക്കുഭാഗത്തുവച്ച് നെച്ചസ് നദിയോട് ചേരുന്നു. ടൈലർ, ലുഫ്കിൻ, സിൽസ്ബീ എന്നിവയുൾപ്പെടെ നദിയോരത്ത് പട്ടണങ്ങളും നഗരങ്ങളും സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും നെച്ചസ് നദിയുടെ പ്രധാന ഭാഗങ്ങൾ അവികസിതവും സംരക്ഷിത പ്രകൃതിദത്ത ഭൂമിയിലൂടെ ഒഴുകുന്നതുമാണ്. ഇതിനു നേർവിപരീതമായി, നദിയുടെ താഴത്തെ ഏകദേശം 40 മൈലോളം ഭാഗം ഒരു പ്രധാന ഷിപ്പിംഗ് ചാനലും വളരെ വ്യവസായവൽക്കരിക്കപ്പെട്ടതും ബ്യൂമോണ്ട്, വിഡോർ, പോർട്ട് നെച്ചസ്, നെതർലാൻഡ്, ഗ്രോവ്സ്, പോർട്ട് ആർതർ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതുമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Neches River". Texas History Online. Retrieved October 23, 2015.
"https://ml.wikipedia.org/w/index.php?title=നെച്ചസ്_നദി&oldid=3774189" എന്ന താളിൽനിന്ന് ശേഖരിച്ചത്