നെക്ടർ ഗൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Two images comparing the appearance of a Mimulus flower in visible and ultraviolet light
ദൃശ്യപ്രകാശം (ഇടത്), അൾട്രാവയലറ്റ് ലൈറ്റ് (വലത്) എന്നിവയിൽ ഒരു മിമുലസ് പുഷ്പത്തിന്റെ ചിത്രങ്ങൾ തേനീച്ചകൾക്ക് കാണാവുന്നതും എന്നാൽ മനുഷ്യർക്ക് കാണാത്തതുമായ ഇരുണ്ട നെക്ടർ ഗൈഡ് കാണിക്കുന്നു

ചില സപുഷ്പി സസ്യങ്ങളുടെ പുഷ്പങ്ങളിൽ കാണുന്ന സവിശേഷമായ അടയാളങ്ങളോ പാറ്റേണുകളോ ആണ് നെക്ടർ ഗൈഡുകൾ. അവ പരാഗണസഹായികളെ പരാഗണസ്ഥലത്തിലേക്ക് നയിക്കുന്നു. പ്രതിഫലമായി ഈ ജീവികൾക്ക് സാധാരണയായി തേൻ, പൂമ്പൊടി അല്ലെങ്കിൽ എണ്ണ, [1] റെസിനുകൾ, [2] സുഗന്ധങ്ങൾ, [3] അതുമല്ലെങ്കിൽ മെഴുക് എന്നിവ ലഭിക്കുന്നു. അത്തരം പാറ്റേണുകൾ "പോളിൻ ഗൈഡുകൾ", "തേൻ ഗൈഡുകൾ" എന്നും അറിയപ്പെടുന്നു.[4]

ഈ പാറ്റേണുകൾ ചിലപ്പോൾ മനുഷ്യർക്ക് ദൃശ്യമാണ്; ഉദാഹരണത്തിന്, ഡാൽമേഷ്യൻ ടോഡ്‌ഫ്ലാക്‌സിന് (ലിനാരിയ ജെനിസ്റ്റിഫോളിയ) ഓറഞ്ച് നെക്ടർ ഗൈഡുള്ള മഞ്ഞ പൂക്കളുണ്ട്. [5] എന്നിരുന്നാലും, സൂര്യകാന്തി പോലുള്ള ചില സസ്യങ്ങളിൽ അൾട്രാവയലറ്റ് വെളിച്ചത്തിൽ കാണുമ്പോൾ മാത്രമേ അവ ദൃശ്യമാകൂ. അൾട്രാവയലറ്റ് വെളിച്ചത്തിൽ, പൂക്കൾക്ക് ഇരുണ്ട കേന്ദ്രമുണ്ട്, അവിടെ നെക്ടറികൾ സ്ഥിതിചെയ്യുന്നു. കൂടാതെ ദളങ്ങളിലും പ്രത്യേക പാറ്റേണുകൾ ഉണ്ട്. തേനീച്ച, അൾട്രാവയലറ്റ് കിരണങ്ങൾ കാണാൻ കഴിയുന്ന മറ്റ് പ്രാണികൾ തുടങ്ങിയ പോളിനേറ്ററുകൾക്ക് ഇത് പൂക്കളെ കൂടുതൽ ആകർഷകമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. [6] [7][8]

അവലംബം[തിരുത്തുക]

  1. Buchmann, SL. (1987). "The ecology of oil flowers and their bees". Annual Review of Ecology and Systematics. 18 (1): 343–70. doi:10.1146/annurev.es.18.110187.002015.
  2. Reis Mariza G.; de Faria, Aparecida D.; Bittrich, Volker; do Carmo, Maria; Amaral E.; Marsaioli, Anita J. : The Chemistry of Flower Rewards : J. Braz. Chem. Soc., Vol. 11, No. 6, 600-608, 2000.
  3. Teichert, Holger; Pollination biology of cantharophilous and melittophilous Annonaceae and Cyclanthaceae in French Guiana; Doctoral dissertation at University of Ulm, 2008
  4. Dinkel T., Lunau K.: How drone flies (Eristalis tenax L., Syrphidae, Diptera) use floral guides to locate food sources. Journal of Insect Physiology Volume 47, Issue 10, September 2001, Pages 1111-1118
  5. "Dalmatian Toadflax (Internet Archive)" (PDF). Archived from the original (PDF) on 2007-03-17.
  6. Briscoe, Adriana D.; Chittka, Lars. The Evolution of Color Vision in Insects. Annu. Rev. Entomol. 2001. 46:471–510
  7. Charles D. Michener (1974). The Social Behavior of the Bees: A Comparative Study. Harvard University Press. ISBN 0-674-81175-5.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-06. Retrieved 2020-08-25.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെക്ടർ_ഗൈഡ്&oldid=3833006" എന്ന താളിൽനിന്ന് ശേഖരിച്ചത്