ഉള്ളടക്കത്തിലേക്ക് പോവുക

നൃസിംഗപ്രസാദ് ഭാദുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൃസിംഗപ്രസാദ് ഭാദുരി
നൃസിംഗപ്രസാദ് ഭാദുരി, 2015
തൊഴിൽബംഗാളി സാഹിത്യകാരൻ
Notable workമഹാഭാരതേർ അഷ്ടാദശി (ഉപന്യാസം)

2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബംഗാളി എഴുത്തുകാരനാണ്നൃസിംഗപ്രസാദ് ഭാദുരി(নৃসিংহপ্রসাদ ভাদুড়ী.) മഹാഭാരതേർ അഷ്ടാദശി എന്ന ബംഗാളി ലേഖന സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

ജനനം, വിദ്യാഭ്യാസം,ഉദ്യോഗം

[തിരുത്തുക]

23 നവമ്പർ 1950-ൽ ബംഗ്ലാദേശിലെ പാബ്നായിൽ ജനനം. ബാല്യം മുതൽ കൊൽക്കത്തയിൽ വാസം.കൽക്കത്ത യൂണിവഴ്സിറ്റിയിൽ നിന്ന് സംസ്കൃതസാഹിത്യത്തിൽ എം.എ ബിരുദം നേടി. നവദ്വീപിലെ വിദ്യാസാഗർ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട് 1981 മുതൽ 2010 വരെ കൊൽക്കത്തയിലെ ഗുരുദാസ് കോളേജിൽ അധ്യാപകനായിരുന്നു. 1987-ൽ സംസ്കൃകത്തിൽ പി.എച്.ഡി നേടി. ആനന്ദബസാർ, ദേശ് തുടങ്ങിയ പത്രങ്ങളിലും വാരികകളിലും നിരന്തരം എഴുതാറുണ്ട്. ഇപ്പോൾ ബംഗാളി സാഹിത്യസംസദിനു വേണ്ടി വേദങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ എന്നിവക്കായുള്ള എൻസൈക്ലോപീഡിയ തയ്യാറാക്കുന്നതിൽ വ്യാപൃതനാണ്. രാമായണ മഹാഭാരതങ്ങൾ ഏതാണ്ട് ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ട കാവ്യങ്ങളാണ്, ചരിത്രസത്യങ്ങളല്ല എന്ന അഭിപ്രായക്കാരനാണ് ഭാദുരി.[2]

ശീർഷകംവർഷംപബ്ലിഷർISBN
ബാൽമീകിർ രാം ഓ രാമായൺ1989ആനന്ദISBN 978-81-7066-226-6
മഹാഭാരതേർ ഭാരതയുദ്ധോ ഒ കൃഷ്ണ 1990ആനന്ദISBN 978-81-7215-028-0
മഹാഭാരത് (ഛോട്ടോദേർ ജന്യോ)' 1993ശിസു സാഹിത്യ സംസദ്
അർജുൻ ഒ ദ്രൗപദി1993സാഹിത്യ സംസദ്
ശ്യമാ മായേർ ചരിത് കൊഥാ, ശ്യാമ മായേർ ഗാൻ 1993അന്തരംഗ
ദേബതാർ മൊൻബയാൻ ശാസ്ത്രെ, സാഹിത്യേ ഏബം കൗതുകേ1995ആനന്ദISBN 978-81-7215-156-0
കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ1998ആനന്ദISBN 978-81-72153-85-4
ദണ്ഡനീതി1998സാഹിത്യ സംസദ്Product Code : SSD006892
സുഖസപ്തതി ആലേചന, സംസ്കൃതമൂല ഏവം ബംഗാനുവാദ ദ്വാദശ ത്രയോദശ ശതകേർ സംസ്കൃത ഗൽപോ സംങ്കലന 2001ആനന്ദISBN 978-81-7756-100-5
മഹാഭാരതേർ ഛൊയ് പ്രവീൺ2002ആനന്ദISBN 978-81-7756-228-6
മഹാഭാരതേർ പ്രതിനായക്2009ആനന്ദISBN 978-8-17756-820-2
മഹാഭാരതേർ ലഘു-ഗുരു2012പത്രലേഖProduct Code : PLK009495
ഭീതർ-ബാഹിർ2012ദിപ് പ്രകാശൻ
കലിയുഗ്2007 and 2013ഗാങ്ചിൽ, ദീപ്
ചൈതന്യദേബ്2011 and 2013ദീപ് , പത്രലേഖ
രമണി2013കാരിഗർ
മഹാഭാരതേർ അഷ്ടാദശി2013ആനന്ദ
ആചാർ, വിചാർ, സംസ്കാർ2013അഭിയാൻ
Mystery Plays in Sanskrit(English))2013Progressive Publishers
കൊഥാ അമൃതോസമാൻ2014DeysISBN 978-81-295-1915-3
മഹാഭാരതേർ നീതി, അനീതി, ദുർനീതി2014പത്രലേഖ
നാനാ ചർച്ച2014അഭിയാൻ
അഷാദുക്തി ഹലാഹൽ2014The See Book Agency

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം

[തിരുത്തുക]
  1. "സാഹിത്യ അകാദമി അവാർഡ് 2016" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
  2. Epic-pedia on a Grand Scale
"https://ml.wikipedia.org/w/index.php?title=നൃസിംഗപ്രസാദ്_ഭാദുരി&oldid=3654924" എന്ന താളിൽനിന്ന് ശേഖരിച്ചത്