നൂർ രാജ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൂർ
Queen Noor in 2011
Queen consort of Jordan
Tenure 15 June 1978 – 7 February 1999
ജീവിതപങ്കാളി Hussein of Jordan
(m. 1978–99; his death)
മക്കൾ
പേര്
Noor Al-Hussein
പിതാവ് Najeeb Halaby
മാതാവ് Doris Carlquist

ജോർദാൻ രാജാവായിരുന്ന കിങ് ഹുസൈന്റെ വിധവയാണ് നൂർ അൽ ഹുസൈൻ എന്ന പേരിൽ അറിയപ്പെടുന്ന നൂർ രാജ്ഞി - Noor Al-Hussein (അറബി: الملكة نور; born Lisa Najeeb Halaby on 23 August 1951). ലിസ നജീബ് ഹലബി എന്നായിരുന്നു ആദ്യകാല പേര്. 1978നും 199നും ഇടയിൽ ഹുസൈൻ രാജാവ് വിവാഹം ചെയ്ത നാലാമത്തെ ഭാര്യയാണ് ഇവർ. അഭയാർഥികൾ, കാണാതായ വ്യക്തികൾ, ദാരിദ്ര്യം, കാലാവസ്ഥ വ്യതിയാനം, നിരായൂധീകരണം തുടങ്ങിയ സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പൊതു പ്രവർത്തകയാണ് നൂർ രാജ്ഞി. പശ്ചിമേഷ്യ, ബാൾക്കൻസ്, മധ്യ, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവരുടെ പ്രധാന സമാധാന പ്രവർത്തന മേഖല. കാണാതായവർക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സമിതിയായ ഇന്റർനാഷണൽ കമ്മീഷൻ ഓൺ മിസ്സിങ് പേഴ്‌സൺസ് എന്ന സമിതിയുടെ ബോർഡ് ഓഫ് കമ്മീഷണേഴ്‌സിൽ ദീർഘകാലമായി അംഗമാണ് നൂർ രാജ്ഞി. 2011-ൽ, 150 ൽ അധികം രാജ്യങ്ങൾ അംഗങ്ങളായ യുണൈറ്റ്ഡ് വേൾഡ് കോളേജ്‌സ് എന്ന വിദ്യാഭ്യാസ മേഖലയിലെ സംഘടനയുടെ പ്രസിഡന്റായിരുന്നു ഇവർ. ആണവായുധങ്ങളുടെ നിർവ്യാപനത്തിനായുള്ള ഗ്ലോബൽ സീറോ എന്ന കാംപയിന്റെ പ്രധാന വക്താവുമാണ് നൂർ രാജ്ഞി. 2015ൽ, പൊതു സേവനത്തിനുള്ള വുഡ്രോ വിൽസൺ അവാർഡ് നേടിയിട്ടുണ്ട് ഇവർ. [1]

ആദ്യകാല ജീവിതം, കുടുംബം[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

ഔദ്യോഗിക ജീവിതം[തിരുത്തുക]

വിവാഹം, കുട്ടികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൂർ_രാജ്ഞി&oldid=2915015" എന്ന താളിൽനിന്ന് ശേഖരിച്ചത്