നൂറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Noori
SpeciesPashmina goat
SexFemale
Born9 March 2012
SKUAST-K, Srinagar
Nation fromKashmir, (Indian Administered)
Notable roleFirst cloned pashmina goat

ഹരിയാനയിലെ കർണ്ണാൽ ആസ്ഥാനമായ എൻ.ഡി.ആർ.ഐ (നാഷണൽ ഡെയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്)യുടെ ക്ലോണിംഗ് സാങ്കേതികസഹായത്തോടെ സൃഷ്ടിക്കപ്പെട്ട ആട്ടിൻകുട്ടിയാണ് നൂറി. അറബി ഭാഷയിൽ പ്രകാശം എന്നർത്ഥം വരുന്ന വാക്കാണ് നൂറി. 2012 മാർച്ച് 9 നാണ് ശ്രീനഗറിനടുത്തുള്ള ഷെർ-ഇ-കശ്മീർ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നൂറിയെ സൃഷ്ടിച്ചത്.

നൂറിയുടെ പ്രാധാന്യം[തിരുത്തുക]

ഹിമാലയത്തിന്റെ ഉയർന്ന വിതാനങ്ങളിൽ മാത്രം കാണപ്പെടുന്നതും പഷ്‌മിന എന്നുപേരുള്ളതുമായ ആട്ടിൻവർഗ്ഗത്തിൽ നിന്നാണ് നൂറിയെ[1] സൃഷ്ടിച്ചത്. അന്തർദ്ദേശീയവിപണിയിൽ കാശ്മീരിന്റെ ഉത്പന്നമായി അറിയപ്പെടുന്ന പഷ്‌മിന കമ്പളങ്ങൾ നിർമ്മിക്കുന്നത് പഷ്‌മിന ആടുകളുടെ രോമാവരണത്തിൽ നിന്നാണ്. ഇവയുടെ എണ്ണം ഇന്ന് ക്രമാതീതമായി കുറഞ്ഞുവരുന്നു. വംശശുദ്ധി നിലനിൽക്കുന്ന പഷ്‌മിന ആടുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകുന്നതിനാൽ അവയുടെ വംശനാശം തടയുക എന്നത് നൂറി ആടുകളുടെ ക്ലോണിംഗിന് കാരണമായി.

മറ്റുപേരുകൾ[തിരുത്തുക]

ലഡാക്കിലെ ചാങ്താങ് മേഖലയിൽ കാണപ്പെടുന്ന ചാങ്താങ്ങി ആടുകളും പഷ്‌മിന ആടുകളും ഒന്നാണ്. Capra hircus laniger എന്നാണ് ഇവയുടെ ശാസ്ത്രീയനാമം.

സാങ്കേതികത[തിരുത്തുക]

നൂറിയുടെ ക്ലോണിംഗിന് പഷ്മിന ആടിന്റെ ചെവിയിലെ കോശങ്ങളായ സൊമാറ്റിക് കോശങ്ങളെത്തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ഈ കോശങ്ങളിൽ നിന്ന് മർമ്മത്തെ നീക്കം ചെയ്യുന്ന പ്രവർത്തനം നടത്തിയത് അതിസൂക്ഷ്മചലനങ്ങൾ പോലും സാദ്ധ്യമാക്കുന്ന ഒരു കത്തി ഉപയോഗിച്ചാണ്. അതിനാൽ ഹസ്തനിയന്ത്രിത ക്ലോണിംഗ് എന്ന് ഇതറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

<references>

  1. തൊഴിൽവാർത്ത, ഹരിശ്രീ (2012). നൂറി എന്ന ക്ലോണിംഗ് വിസ്മയം. മാതൃഭൂമി. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=നൂറി&oldid=1805764" എന്ന താളിൽനിന്ന് ശേഖരിച്ചത്