നൂറടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പഞ്ചായത്തിലെ തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് നൂറടി. നെന്മാറ - നെല്ലിയാമ്പതി റോഡിൽ കൈകട്ടി നിന്നും കാരപ്പാറ പോകുന്ന വഴിയിലാണ് നൂറടി. തോടിനു കുറുകെ ഒരു ചെറിയ പാലമുള്ളതിനാൽ നൂറടിപ്പാലമെന്നും ഈ സ്ഥലത്തിനു പേരുണ്ട്. കേരള വനം വികസന കോർപ്പറേഷന്റെ പകുതിപ്പാലം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള ട്രക്കിങ്ങ് തുടങ്ങുന്നത് ഇവിടെ നിന്നാണ്[1].

അവലംബം[തിരുത്തുക]

  1. https://www.keralatourism.org/kerala-article/pakuthipaalam-palakkad/501
"https://ml.wikipedia.org/w/index.php?title=നൂറടി&oldid=3344753" എന്ന താളിൽനിന്ന് ശേഖരിച്ചത്