നുറ നദി
നുറ | |
---|---|
Country | കസാഖ്സ്ഥാൻ |
Cities | കരഗണ്ട, ടെമിർതൗ, കൈസിൽസാർ, സരൺ, നൂർ സൂൽത്താൻ |
Physical characteristics | |
പ്രധാന സ്രോതസ്സ് | കിസിൽറ്റാസ് പർവതനിരകൾ Near Besoba 950 മീ (3,120 അടി) 48°56′N 74°23′E / 48.933°N 74.383°E |
നദീമുഖം | ടെൻഗിസ് തടാകം 301 മീ (988 അടി) 50°20′34″N 69°08′21″E / 50.34278°N 69.13917°E |
നീളം | 978 കി.മീ (608 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 60,800 കി.m2 (6.54×1011 sq ft) |
പോഷകനദികൾ |
|
നുറ നദി (കസാഖ്: Нұра, Nura; Russian: Нура) വടക്കുകിഴക്കൻ-മധ്യ കസാഖ്‍സ്ഥാനിലെ ഒരു പ്രധാന ജലപ്രവാഹമാണ്. 978 കിലോമീറ്റർ (608 മൈൽ) നീളമുള്ള ഇതിന് 60,800 ചതുരശ്ര കിലോമീറ്റർ (23,500 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള നീർത്തടമുണ്ട്.[1]
ഗതി
[തിരുത്തുക]കിസിൽറ്റാസ് പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി തുടക്കത്തിൽ ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വടക്ക്-വടക്കുപടിഞ്ഞാറായി ഒഴുകുന്നു. പിന്നീട് പടിഞ്ഞാറോട്ട് തിരിഞ്ഞ് ഒഴുന്ന നദി ആ ദിശയിലേക്ക് ഏകദേശം 220 കിലോമീറ്ററും (140 മൈൽ) തുടർന്ന് തെക്ക് പടിഞ്ഞാറ് 180 കിലോമീറ്റർ (110 മൈൽ) ദൂരത്തിലും ഒഴുകുന്നു. എസെൻഗെൽഡിക്ക് സമീപം വടക്കോട്ട് തിരിയുന്ന നദി 200 കിലോമീറ്റർ (120 മൈൽ) ഒഴുകി ഒടുവിൽ ഇരിട്ടിഷ് നദിക്ക് സമീപമുള്ള നൂർ-സുൽത്താൻ നഗരത്തോട് അടുക്കുമ്പോൾ തെക്ക് പടിഞ്ഞാറോട്ട് തിരിയുന്നു. അവിടെ നിന്ന്, തെക്കുപടിഞ്ഞാറായി ഏകദേശം 300 മൈൽ (480 കിലോമീറ്റർ) ദൂരതത്തിൽ ഒഴുകുന്ന നദി, തടാകങ്ങളുടെ ഒരു പരമ്പരയിലൂടെ കടന്നുപോയി ഒടുവിൽ എൻഡോർഹൈക് തടാകമായ ടെൻഗിസിൽ പതിക്കുന്നു. നദിയുടെ ഏറ്റവും വലിയ പോഷകനദികൾ ഷെരുബൈനുറ, ഉൽകെൻകണ്ടിസ്ഡി, അക്ബസ്തൗ നദികളാണ്. നദിയിലെ ജലം ജലസേചനത്തിനും മുനിസിപ്പൽ ജലവിതരണത്തിനും വളരെയധികം ഉപയോഗിക്കപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Нура, Great Soviet Encyclopedia
- ↑ "Water Resources/Main river basins of Kazakhstan". Integrated Water Resource Management. United Nations Development Programme in Kazakhstan. Retrieved 2010-03-21.[പ്രവർത്തിക്കാത്ത കണ്ണി]