Jump to content

നീൽസ് ബോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീൽസ് ബോർ
ജനനം
നീൽസ് ഹെന്രിക് ഡേവിഡ് ബോർ

(1885-10-07)7 ഒക്ടോബർ 1885
കോപ്പൻഹേഗൻ, ഡെന്മാർക്
മരണം18 നവംബർ 1962(1962-11-18) (പ്രായം 77)
കോപ്പൻഹേഗൻ, ഡെന്മാർക്
ദേശീയതഡാനിഷ്
കലാലയംകോപ്പൻഹേഗൻ സർവകലാശാല
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഊർജതന്ത്രം
സ്ഥാപനങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻക്രിസ്റ്റ്യൻ ക്രിസ്റ്റ്യാൻസെൻ
മറ്റു അക്കാദമിക് ഉപദേശകർജെ.ജെ. തോംസൺ
ഏണസ്റ്റ് റൂഥർഫോർഡ്
ഡോക്ടറൽ വിദ്യാർത്ഥികൾഹെൻഡ്രിക് ആന്റണി ക്രാമെഴ്സ്
സ്വാധീനങ്ങൾ
സ്വാധീനിച്ചത്
ഒപ്പ്

ശാസ്ത്രലോകത്തിന് വളരെയധികം സംഭാവനകൾ ചെയ്തിട്ടുള്ള ഒരു ഡാനിഷ് ഊർജ്ജതന്ത്രഞ്ജനാണ് നീൽസ് ഹെന്രിക് ഡേവിഡ് ബോർ (7 ഒക്ടോബർ 1885 — 18 നവംബർ 1962). ക്വാണ്ടം ബലതന്ത്രത്തെയും ആണവ ഘടനയെയും സംബന്ധിച്ച കണ്ടുപിടിത്തങ്ങൾക്ക്, 1922ലെ ഊർജതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ബോറിനാണ് ലഭിച്ചത്.[1]ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ വെച്ചായിരുന്നു നീൽസ് ബോറിന്റെ ജനനം.

ജീവിതരേഖ

[തിരുത്തുക]

ആദ്യ വർഷങ്ങൾ

[തിരുത്തുക]

കോപ്പൻഹേഗനിൽ ജനനം. പിതാവ് കോപ്പൻഹേഗൻ സർവകലാശാലയിലെ പ്രാണിവർഗ ധർമ്മഗുണവിദ്യ(physiology) അധ്യാപകനായിരുന്നു. മാതാവ് ആൽഡെർ ബോർ ഡെന്മാർക്കിലെ ഒരു ധനിക കുടുംബത്തിലെ അംഗമായിരുന്നു. നീൽസ് ബോറിന്റെ സഹോദരൻ ഹാരാൾഡ് ബോർ ഒരു ഗണിതശാസ്ത്രഞ്ജനും കാൽപ്പന്തുകളിക്കാരനുമായിരുന്നു.ഡെന്മാർക് ദേശീയ ടീമിനുവേണ്ടി 1908-ലെ വേനൽക്കാല ഒളിമ്പിക്സിൽ ഇദ്ദേഹം മൽസരിച്ചിരുന്നു.കോപ്പൻഹേഗൻ ആസ്ഥാനമായ അക്കഡെമിക്സ് ബോൾട് ക്ലബിനുവേണ്ടി സഹോദരങ്ങളിരുവരും വളരെയേറെ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.[2][3]

ഊർജതന്ത്രം

[തിരുത്തുക]

1903ൽ കോപ്പൻഹേഗൻ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിലും ഫിലോസഫിയിലും ബിരുദം നേടി.ജലത്തിന്റെ പ്രതലബലത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് തന്റെ 22മത്തെ വയസിൽ, ഡാനിഷ് സയൻസ് അക്കാദമിയുടെ സ്വർണമെഡൽ കരസ്ഥമാക്കി. കോപ്പൻഹേഗൻ സർവകലാശാലയിൽ ശാസ്ത്രഞ്ജനായിരുന്ന ക്രിസ്റ്റ്യൻ ക്രിസ്റ്റ്യാൻസെന്റെ കീഴിൽ അദ്ദേഹം വിദ്യാർഥിയായ് തുടർന്നു. 1911ൽ ഡോക്ടറേറ്റ് നേടി.

ക്വാണ്ടം സിദ്ധന്തതിന്റെ സഹായത്തോടെ സൃഷ്ടിചെടുത്ത ബോറിന്റെ അണുമാതൃകയ്ക്ക്(ബോർ മാതൃക) 1922-ലെ ഊർജതന്ത്രത്തിനുള്ള നോബല്പുരസ്കാരം ലഭിച്ചു. ആറ്റത്തിന്റെ നൂക്ലിയസിനുചുറ്റും കറങ്ങുന്ന ഇലക്റ്റ്രോണുകൾ ഒരു നിശ്ചിത പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവയാണ് ഷെല്ലുകൾ. ഒരു ആറ്റത്തിലെ ഏറ്റവും പുറമേയുള്ള ഷെല്ലിലെ ഇലക്ട്രോണാണ് ആ ആറ്റത്തിനെ രാസഗുണങ്ങൾ തീരുമാനിക്കുന്നത്. ഇതായിരുന്നു ബോറിന്റെ വിശദീകരണം.

1911ൽ ഡോക്ടറേറ്റ് നേടിയതിനുശേഷം ബോർ കേംബ്രിഡ്ജിലേക്കു പോയി. അവിടെവെച്ച് ജെ. ജെ. തോംസൺറ്റെ കീഴിലും ക്യാവൻഡിഷ് പരീക്ഷണശാലയിലും(Cavendish Laboratory) ഗവേഷണം തുടങ്ങി.1912ൽ മാഞ്ചസ്റ്ററിലെ വിക്ടോറിയാ സർവകലാശാലയിൽ വെച്ച് അദ്ദേഹം ഏണസ്റ്റ് റൂഥർഫോർഡുമായ് കണ്ടുമുട്ടി. ഒരു ഡോക്ടറേറ്റ് കരസ്ഥമാക്കിയ വിദ്യാർഥി എന്ന നിലയിൽ റൂഥർഫോർഡുമായ് ചേർന്ന് ഗവേഷണങ്ങളിൽ മുഴുകി.മാലു വർഷത്തോളം ബോർ അവിടെ ചിലവഴിച്ചു.യഥാർത്ഥത്തിൽ 'അണുകുടുംബം' എന്നറിയപ്പെട്ട ശാസ്ത്രഞ്ജ ഗണത്തിലെ ഒരംഗമായ് തീർന്നു ബോർ. വില്ല്യം ലോറൻസ് ബ്രാഗ്, ജെയിംസ് ചാഡ്വിക്ക്, ഹാൻസ് ഗീഗെർ എന്നിവരായിരുന്നു ആ ഗണത്തിലെ മറ്റംഗങ്ങൾ. 1916ൽ ബോർ കോപ്പൻഹേഗൻ സർവകലാശാലയിൽ തിരിച്ചെത്തി. അവിടെ അദ്ദേഹം സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന്റെ(Theoretical Physics) സഭാദ്ധ്യക്ഷനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിനു വേണ്ടി പ്രത്യേഗ്ം സൃഷ്ടിച്ച ഒരു പദവിയായിരുന്നു അത്. പിന്നീട് 1918ൽ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിനുവേണ്ടിയുള്ള ഒരു സർവകലാശാല സൃഷ്ടിക്കാൻ അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.

1910-ലാണ്, ഗണിതശാസ്ത്രഞ്ജനായിരുന്ന നീൽസ് എറിക് നൂറൾഡിന്റെ സഹോദരി മാർഗ്ഗ്രറ്റ് നൂറൾഡിനെ അദ്ദേഹം കാണുന്നത്. 1912ൽ കോപ്പൻഹേഗനിൽ വെച്ച് ഇവർ വിവാഹിതരായി. ഈ ദമ്പതികൾക്കുണ്ടായ ആറു മക്കളിൽ ഇളയയാൾ ഒരു ബോട്ട് ദുരന്തത്തിൽ അന്തരിച്ചു. മറ്റൊരാൾ ബാല്യസഹജമായ അസുഖങ്ങളാളും മരണപ്പെട്ടു. അവരുടെ മറ്റുമക്കളെല്ലാം വളർന്നു വലുതായി. ഇവരിൽ ആഗെ നീൽസ് ബോറിന് തന്റെ പിതാവിന്റെ പോലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിക്കുകയുണ്ടായി.

മാൻഹട്ടൻ പദ്ധതി

[തിരുത്തുക]

പിന്നീടുള്ള വർഷങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. doi:10.1098/rsbm.1963.0002
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  2. There is, however, no truth in the oft-repeated claim that Niels Bohr emulated his brother, Harald, by playing for the Danish national team. Dart, James (27 July 2005). "Bohr's footballing career". The Guardian. London. Retrieved 26 June 2011.
  3. Niels Bohr's son, Ernest Bohr, was a 1948 Olympic field hockey player.
"https://ml.wikipedia.org/w/index.php?title=നീൽസ്_ബോർ&oldid=3676177" എന്ന താളിൽനിന്ന് ശേഖരിച്ചത്