നീർവാഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീർവാഴ
നീർവാഴ, പൂങ്ങോട്ടുംകാവിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
L toxicaria
Binomial name
Lagenandra toxicaria

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് നീർവാഴ. (ശാസ്ത്രീയനാമം: Lagenandra toxicaria). ലെജിനാൻഡ്ര ജനുസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശവാസിയാണ്.[1][2] ഗോവ, മഹാരാഷ്ട്ര, കർണ്ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന[3] ഈ ചെടി നീർച്ചാലുകളുടെ സമീപത്താണ് വളരുന്നത്. മഴക്കാലത്ത് മിക്കപ്പോഴും വെള്ളത്തിൽ മുങ്ങിപ്പോകാറുമുണ്ട് ഈ ചെടികൾ. ചൊറിച്ചിലിനുള്ള ഒരു മരുന്നുണ്ടാക്കാൻ ഈ ചെടിയുടെ നീര് ഉപയോഗിക്കാറുണ്ട്. അതുപോലെ വൃക്ക, ഹൃദ്രോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്ന നീർവാഴ ക്ഷയത്തിനും പ്രാണിനാശിനിയായും ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. Kew World Checklist of Selected Plant Families
  2. Bastmeijer, Jan D. "Lagenandra gallery". Retrieved 2009-01-09.
  3. http://www.iucnredlist.org/details/177234/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീർവാഴ&oldid=3285053" എന്ന താളിൽനിന്ന് ശേഖരിച്ചത്