നീളൻ മുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോൾ വരെ നീണ്ട മുടിയുമായുള്ള മനുഷ്യൻ 1599
നീണ്ട മുടിയുള്ള സ്ത്രീ

മനുഷ്യർ തലയിലെ മുടി  നീട്ടി വളർത്തുന്ന ഒരു രീതി. ഒരോ വിധം ജനവിഭാഗങ്ങൾ തമ്മിലും അവർക്കിടയിലും മുടി നീട്ടിവളർത്തുന്നവരോടുള്ള കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. ഉദാഹരണമായി തോൾഅറ്റം വരെ മാത്രം മുടി നീളമുള്ള സ്ത്രീകളെ മുടി കുറഞ്ഞവർ എന്നും അത്ര നീളത്തിൽ മുടി വളർത്തിയ പുരുഷന്മാരെ നീളൻ മുടിക്കാർ എന്നും വിളിച്ചിരുന്നു. മുടി നീളം കുറഞ്ഞ പുരുഷന്മാർ സാമൂഹ്യനിന്ത്രണങ്ങൾ   പാലിക്കുന്നവരായാണ് പല സാംസ്കാരങ്ങളിലും കണക്കാക്കിയിരുന്നത്. സേനകളിലും പോലീസിലും ഇത് കുറ്റമായാണ് കണക്കാക്കപ്പെടുന്നത്.

നീണ്ട മുടി സ്ത്രീകളുടെ സൗന്ദര്യത്തിന്റെ ലക്ഷണമായാണ് പല സംസ്കാരങ്ങളിലും കണക്കാക്കിപ്പോന്നിട്ടുള്ളത്.[1][2] [3][4]

ജീവശാസ്ത്രപരമായ പ്രത്യേകതകൾ[തിരുത്തുക]

നടുവരെ മുടി വളർത്തിയിരിക്കുന്ന ഒരു സ്ത്രീ
മുടി നീട്ടി വളർത്തിയ പെൺകുട്ടികൾ

മനുഷ്യർ , കുതിര/കുതിരകൾ, ഒറാങ് ഉട്ടാൻ എന്നിവയാണ് തലയിലെ മുടി നീട്ടിവളർത്തുന്ന ജീവസ്പീഷിസുകൾ. പരിണാമത്തിന്റെ ഭാഗമായി  2.5 മുതൽ  3 ദശലക്ഷം വർഷങ്ങൾ മുൻപ് കാട്ടിൽ  ജീവിക്കുന്ന ഹോമൊനിഡുകൾ   തുറന്ന സവന്ന പുൽപ്പരപ്പുകളിലേക്ക് ജീവിതം മാറ്റിയപ്പോൾ മുതലാണ് മനുഷ്യർക്ക് അവരുടെ രോമാവരണം നഷ്ടമായത് എന്നാണ് കരുതപ്പെടുന്നത്. ശരീരം അധികം ചൂടാകാതെ ഭൂമദ്ധ്യരേഖാ പ്രദേശത്ത് വേഗത്തിൽ ഓടി മേഗവേട്ട നടത്താനുള്ള അനുകൂലനമായി ഇതു മാറി. എന്നാൽ തലമുടി സൂര്യന്റെ വെയിൽ കൊണ്ട് തലയോട്ടി ചൂടാകാതെ മുടി ഇൻസുലെറ്ററായി പ്രവർത്തിച്ച്   സഹായിക്കുകയും , അൽട്രാ വയലറ്റ് റേഡിയേഷൻ കുറക്കുകയും ചെയ്തു.കൂടാതെ വിയർപ്പിൽ കുതിർന്ന തലമുടിയിലെ ബാഷ്പീകരണം തലയ്ക്ക് തണുപ്പ് നലകാനും സഹായിച്ചു. ചെ [അവലംബം ആവശ്യമാണ്]  കുത്തനെയുള്ള മുടി വളർച്ച ഭൂമദ്ധ്യരേഖാപ്രദേശങ്ങളിൽ നിന്നകലെയുള്ള പ്രദേശങ്ങളിലെ  ഹോമോസപ്പിയയൻ സബ് ഗ്രൂപ്പുകളിൽ കൂടുതലായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുരുളൻ മുടിയേക്കാൾ കൂടുതലായി കുത്തനെയുള്ള മുടിയുഌഅവരുടെ തല്യോട്ടിയിലേക്ക് കൂടുതൽ അൽട്രാ വയലറ്റ് പ്രകാശം പതിഞ്ഞ് വൈറ്റമിൻ ഡി നിർമ്മാനത്തിനും അസ്ഥിരൂപീകരണത്തിനും സഹായിക്കും എന്നതിനാൽ  ഭൂമദ്ധ്യരേഖയിൽ നിന്ന് അകന്നുള്ള പ്രദേശങ്ങളിലുള്ളവർക്ക് അത് വളരെ ആവശ്യമാണ്.


ലൈംഗികപങ്കാളിയെ തിരഞ്ഞെടുക്കുന്നതുമായും മുടി നീട്ടിവളർത്തലിന് പരിണാമഘട്ടങ്ങളിൽ സ്ഥാനമുണ്ട് എന്നാന് ശാസ്ത്രം കണക്കാക്കുന്നത്. ഉത്പാദനക്ഷമതയുടെയും യൗവനത്തിന്റെയും സൂചന ആരോഗ്യമുഌഅ നീണ്ട മുടി നൽകും . [5][Need quotation on talk to verify]  കരുത്തും ഗുണവും ഉള്ള നീണ്ട മുടി സ്ത്രീകളിൽ  പ്രത്യുത്പാദന ക്ഷമതയുടെ സൂചകമായി പ്രവർത്തിക്കുന്നുണ്ട് എന്നാൺ` പരിണാമ ജീവശാസ്ത്ര പഠനങ്ങൾ നൽകുന്ന അറിവ് മുടി പതുക്കെ മാത്രം വളരുന്നതിനാൽ 2- 3 വർഷത്തെ മുടി വളർച്ച നോക്കി ഒരാളുടെ  പോഷകാഹാര ലഭ്യത, പ്രായം, പ്രത്യുത്പാദനക്ഷമത, തുടങ്ങിയ ആരോഗ്യനിലകൾ അറിയാൻ കഴിയും.വൈറ്റമിനുകളുടെയും ധാതുക്കളുടെയു കുറവുമൂലമുള്ള പോഷകാഹാരക്കുറവും പട്ടിണിയും മുടികൊഴിച്ചിലും നിറം മാറ്റവും പ്രകടിപ്പിക്കും. . .[6]

മാനസിക പ്രത്യേകതകാൾ[തിരുത്തുക]

നീണ്ട മുടിയോടുള്ള ഇഷ്ടം പ്രകൃതി നിർദ്ധാരണത്തിന്റെ ഭാഗമായി തന്നെ വികസിച്ചതായാണ് ആന്ത്രോപോളജിസ്റ്റുകൾ വിലയിരുത്തുന്നത്. ഇണയെത്തിരഞ്ഞെടുക്കുന്നതിൽ നീണ്ട ഭംഗിയുള്ള മുടി പ്രധാന ഘടകമായി കണക്കാക്കപ്പെട്ടിരിക്കാം.

സാംസ്കാരിക അർത്ഥങ്ങൾ[തിരുത്തുക]

ചില മതവിഭാഗങ്ങളിലും സൈനിക ജോലികളിലും മുടി വളർത്തൽ കർശന നിബന്ധനകൾ പാലിക്കുന്നുണ്ട്.ബുദ്ധ സന്ന്യാസിമാർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി മുടി മുണ്ഡനം നടത്തുന്നുണ്ട്. ബൈബിളിലെ സാംസണിനെ പോലുള്ള നസ്രേത്തുകാരായ കഥാപാത്രങ്ങൾ മുടി നീട്ടി വളർത്തിയതായി കാണാം. അതുപോലെ സിക്കുകാരും മതവിശ്വാസത്തിന്റെ ഭാഗമായി പുരുഷന്മാർ മുടി നീട്ടി വളർത്തുന്ന ശീലമുള്ളവരാണ്. കിഴക്കനേഷ്യൻ ജനവിഭാഗങ്ങളിൽ നീണ്ട മുടി അഴിച്ചിട്ടു നിൽക്കുന്ന സ്ത്രീകൾക്ക് ലൈംഗിക ബന്ധം കഴിഞ്ഞയുടനെയുള്ളവരായോ അതിനായി വാഞ്ച ഉള്ളതിന്റെ സൂചനയായോ കണക്കാക്കാറുണ്ട്.സാധാരണ അവർ മുടി പിന്നിയിടുകയോ കൂട്ടിക്കെട്ടുകയോ ആണ് ചെയ്യുക..

മുടിയുടെ പരമാവധി നീളം[തിരുത്തുക]

ഒരു വയസിൽ കുറവ് പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പരമാവധി 15 സെന്റീ മീറ്ററും( 6 ഇഞ്ച്) അതിൽ വലിയ കുട്ടികൾക്ക് 60 സെന്റീമീറ്ററും ( 24 ഇഞ്ച്) പ്രായപൂർത്തിയായ ആളുകൾക്ക് 100 സെന്റീമീറ്ററും (40 ഇഞ്ച്) ആണ് സധാരണയായി വളരാവുന്ന പരമാവധി നീളം.ചില വ്യക്തികൾക്ക് അമിത നീളമുള്ള മുടി ഉണ്ടാവാം.നീണ്ട മുടി മത്സരങ്ങളിൽ 150 സെന്റീമീറ്ററിൽ (59 ഇഞ്ച്) കൂടുതൽ നീളമുള്ള മത്സരാർത്ഥികൾ പങ്കെടുക്കാറുണ്ട്.സി ക്യുപിങ് ആണ് ഏറ്റവും നീളമുള്ള മുടിയുള്ള ആളായി രേഖപ്പെടുത്തീട്ടുള്ളത്. 5.627 മീറ്റർ നീളമുള്ള മുടി (18 അടി 5.54 ഇഞ്ച് ) 2004 മെയ് മാസം അവ്ർക്കുണ്ടായിരുന്നു. [18]


References[തിരുത്തുക]

  1. Buss, David M. (2005). The handbook of evolutionary psychology. John Wiley and Sons. p. 309. ISBN 978-0-471-26403-3.
  2. Bereczkei, T. (2007). "Hair length, facial attractiveness, personality attribution; A multiple fitness model of hairdressing". Review of Psychology. 13 (1): 35–42.
  3. Scorolli, C; Ghirlanda, S; Enquist, M; Zattoni, S; Jannini, E A (2007). "Relative prevalence of different fetishes". International Journal of Impotence Research. 19 (4): 432–7. doi:10.1038/sj.ijir.3901547. PMID 17304204.
  4. "Heels top the global fetish leader board". England. Archived from the original on 2014-07-14. Retrieved 2018-03-08.
  5. Watson, James (2005). Darwin: the Indelible Stamp; the Evolution of an Idea. Philadelphia: Running Press. p. 1042. ISBN 0-7624-2136-3.
  6. Sugiyama, Lawrence S. (2005) "Physical Attractiveness in Adaptationist Perspective", Chapter 10 in Buss, David M. (ed.) The Handbook of Evolutionary Psychology. John Wiley & Sons, Inc. ISBN 978-0-471-26403-3
"https://ml.wikipedia.org/w/index.php?title=നീളൻ_മുടി&oldid=3779956" എന്ന താളിൽനിന്ന് ശേഖരിച്ചത്