നീല ദർപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീൽ ദർപൻ ഒരു ബംഗാളി നാടകമാണ്. ദീനബന്ധു മിത്ര 1858-1859 കാലയളവിലാണ് ഇത് എഴുതിയത്. ഈ നാടകം 1860-ൽ ധാക്കയിൽ നിന്നാണ് പുറത്തിറക്കിയത്. ഈ നാടകം നീലം വിരോധത്തിന് ആവശ്യകം ആയിരുന്നു. 1859-ൽ ബംഗാളിൽ നടന്ന നീലം വിപ്ലവവുമായി ഇതിന് ബന്ധമുണ്ട്, കർഷകർ നീലം കൃഷി ചെയ്യാതെ ബ്രിട്ടീഷുകാർക്ക്എതിരെ പോരാടി.[1] ഈ നാടകം ബംഗാളിൽ ഒരു തിയേറ്റർ രൂപീകൃതമാകുവാൻ സഹായകമായി, മാത്രവുമല്ല ഇതിൽ പ്രചോദനം ഉൾക്കൊണ്ട് ഗീരീഷ് ചന്ദ്രഘോഷ് 1872-ൽ നാഷണൽ തിയേറ്റർ കൊൽകത്തയിൽ സ്ഥാപിച്ചു, അവിടെ ആദ്യം അരങ്ങേറിയ നാടകം നീൽ ദർപൻ ആയിരുന്നു.

നിരൂപണപരമായ ചുരുക്കെഴുത്ത്[തിരുത്തുക]

നാടകം അവതരിപ്പിച്ചു തുടങ്ങിയപ്പോൾ സമ്മിശ്രമായ പ്രതികരണങ്ങൾ പുറത്തു വന്നു. ഇൗ നാടകം തർജ്ജമ ചെയ്തതിന് ജെ.ലോങ്ങിനെ രാജ്യദ്രാഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചു.[2]

"ഞാൻ നീലം നടുന്ന കർഷകരുടെ കൈയിൽ ഒരു കണ്ണാടി കൊടുത്തു, ഇപ്പോൾ എല്ലാവർക്കും അവരുടെ മുഖം അതിൽ കാണാം, നെറ്റിയിൽ നിന്നും സ്വാർത്ഥ മോഹത്തിന്റെ പൊടി തുടച്ച് കളഞ്ഞ് അതിനു പകരമായി ഗുണമുളള ചന്ദനപ്പൊടി തൂകണം, എങ്കിൽ മാത്രമാണ് എന്റെ പ്രയത്നം വിജയകരമാകുന്നത്."

ഇത് വളരെ വ്യക്തം ആയിരുന്നു, കർഷക വിപ്ളവത്തെ നാഗരിക ബുദ്ധി ജീവികളുമായി യോജിപ്പിക്കുവാൻ നീൽ ദർപൻ എന്ന നാടകം സഹായിച്ചു. ജയിംസ് ലോഗും, മൈക്കൾ മധുസൂദനൻ ദത്തും ഇതിനായി പ്രയത്നിച്ചു. ബംഗാളികളെ ഇൗ സമരം ഒറ്റകെട്ടായി നിറുത്തുന്നതിൽ വലിയ പങ്കു വഹിച്ചു.

ബംഗാൾ നവോത്ഥാനത്തിന്റെ ഭാഗം ആയി ആണ് പാശ്ചാത്യ വിദ്യാഭ്യാസവും, സങ്കല്പവും, മറ്റു പുതിയ സാഹിത്യ രൂപങ്ങളും കടന്ന് വന്നത്. [3] ഉദാഹരണത്തിന് രാം നാരായൺ തകരത്ന സംസ്കൃതം മാറ്റി വെച്ച് സാമുഹികപരമായി എഴുതി തുടങ്ങിയത്.

നാടകത്തിലെ കഥാപാത്രങ്ങൾ ഗ്രാമവാസികൾ ആയിരുന്നു, പിന്നിട് ഭൂപ്രഭുക്കന്മാരും പണവും, അധികാരവും അവരുടെ കൈകളിൽ ആയിരുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

 • ഗോകുൽ ചുടേർ ബസു,ഒരു ധനികനായ കർഷകൻ. (গোলক চন্দ্র বসু, একজন সম্পন্ন চাষি)
 • നോബിൻ മൻഡബ്,ഗോകുൽ ചുടേർ ബസുവിൻ മകൻ. (নবীন মাধব, গোলক বসুর বড় ছেলে)
 • ബിദു മൻഡബ്. (বিন্দু মাধব, গোলক বসুর ছোট ছেলে)
 • സാധു ചുരൺ, അയലത്തുളള പ്രഭു. (সাধু চরণ, গোলকের প্রতিবেশি রাইয়ত)
 • റ്ര ചുരൺ, സാധുവിൻ സഹോദരൻRay . (রাই চরণ, সাধু চরণের ছোট ভাই)
 • ഗോപി നാഥ്, ദിവാൻ. (গোপীনাথ, নীলকরের দেওয়ান)
 • തോരാപ്,ഒരു നായകൻ.(তোরাপ, একজন প্রতিবাদী চরিত্র)
 • നീലം കർഷകർ Indigo Planters. (নীলকর) :
 • ജെ.ജെ.വുഡ്. (জে জে ঊড, প্রধান নীলকর)
 • പി.പി.റോസ്. (পি পি রোজ, উডের ছেলে)
 • നിലം അളവുകാരൻ. (জমির পরিমাপকারী)
 • അമീൻ കലാസി. (আমিন খালাসী, নীল সংগ্রাহক)
 • തകടിർ നേട്ടീവ്
 • ഡോക്ടർ,അമല,പണ്ടിത്,നാല് കുട്ടികൾ,എന്നിവർ.
സ്തീ കഥാപാത്രങ്ങൾ
 • സാവിത്രി, ഗോകുലിന്റെ ഭാര്യ. (সাবিত্রী, গোলক বসুর স্ত্রী)
 • സ്വയ്രിന്തരി,നോബിന്റെ ഭാര്യ. (সৈরিন্দ্রী, নবীন মাধবের স্ত্রী)
 • സരലേത,ബിദു മാഡ്ഹബിന്റെ ഭാര്യ. (সরলতা, বিন্দু মাধবের স্ত্রী)
 • രബോത്തി,സാധു ചൂർണന്റെ ഭാര്യ. (রেবতী, সাধু চরণের স্ত্রী)
 • കെട്ടറോമണി. (ক্ষেত্রমনি, সাধুচরণ ও রেবতীর মেয়ে)
 • ആദുരി . (আদুরি, গোলকের বাড়ির কাজের মেয়ে)
 • പൊടി മൊയ്റാണി.(পদী ময়রানী, বিনোদনকারিনী, রোগ সাহেবের সহচরী)

പൈതൃകം[തിരുത്തുക]

കറുത്ത നർമ്മം ഈ പൈതൃക നാടകത്തിൽ കാണാം. ചലിത് ഭാഷയുടെ വികാസത്തിന് ഇൗ നാടകം കാരണമായി.[4]


പുസ്തകങ്ങളുടെ കർത്താകൾ[തിരുത്തുക]

 • Dinabandhu Mitra: Nil Durpan or the Indigo Planting Mirror, translated by Michael Madhusudan Dutt, edited by Sudhi Pradhan and Sailesh Sen Gupta (Calcutta: Paschimbanga Natya Academy, 1997)
 • Geoffrey A. Oddie, chapter Eight, The Aftermath: Nil Durpan, Trial and Imprisonment, Missionaries, Rebellion and Proto-Nationalism: James Long of Bengal 1814–87 (London: Routledge, 1999)
 • Nurul Hossain Choudhury, "James Rev. Long", Banglapedia.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീല_ദർപൻ&oldid=2875928" എന്ന താളിൽനിന്ന് ശേഖരിച്ചത്