നീല അമരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീല‌അമരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നീല‌അമരി
Indigofera suffruticosa - Köhler–s Medizinal-Pflanzen-076.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
വർഗ്ഗം:
I. tinctoria
ശാസ്ത്രീയ നാമം
Indigofera tinctoria
L.

ലെഗൂമിനേസി കുടുംബത്തിൽപ്പെട്ട ഒരു അംഗമാണ്‌ നീല അമരി. ഇതിന്റെ ശാസ്ത്രീയനാമം ഇൻഡിഗോഫെറ ടിൻക്ളോറിയ. സംസ്കൃതത്തിൽ നീല, നീലിനി, തുതല, ഗ്രാമിണി എന്നും ഇംഗ്ലീഷിൽ ഇൻ‌ഡിഗൊ പ്ലാന്റ‌` എന്നും വിളിക്കുന്നു. സമതല പ്രദേശങ്ങളിൽ സാധാരണ കാണുന്നു. രണ്ടു മീറ്റർ‌ വരെ ഉയരത്തിൽ വളരുന്നു.നീല കലർന്ന പച്ച നിറമാണ് ഇലകൾക്കു്. ഇൻഡിഗൊ നിറത്തിലുള്ള പ്രകൃതിദത്ത ചായം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഏഷ്യയാണ് നീല അമരിയുടെ ജന്മദേശം.

രസാദിഗുണങ്ങൾ[തിരുത്തുക]

രസം : തിക്തം

ഗുണം: രൂക്ഷം, ലഘു

വീര്യം : ഉഷ്ണം

ഔഷധ ഉപയോഗങ്ങൾ[തിരുത്തുക]

സമൂലം ഉപയോഗിക്കുന്നു.

വിഷ ഹരമാണു്. കേശീഗണത്തിൽ പെടുന്നു. സന്ധിവാതം, രക്തവാതം, ആമവാതം, തലചുറ്റൽ, മഞ്ഞപിത്തം എന്നിവയുടെ ചികിൽസക്കു് ഉപയോഗിക്കുന്നു. നീലിഭൃംഗാദി എണ്ണ, നീലി തുളസ്യാദി തൈലം, ചെമ്പരുത്യാദികേരം തൈലം, നീലിദളാദി ഘൃതം, അസനേലാദി തൈലം എന്നിവയിലെ ഒരു ചേരുവയാണു്.

അവലംബം[തിരുത്തുക]

സുസ്ഥിര ഔഷധ കൃഷി-സംസ്ഥാന ഔഷധ സസ്യ ബോർഡ്

ഔഷധ സസ്യങ്ങൾ= ഡോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്

"https://ml.wikipedia.org/w/index.php?title=നീല_അമരി&oldid=2835239" എന്ന താളിൽനിന്ന് ശേഖരിച്ചത്