ഉള്ളടക്കത്തിലേക്ക് പോവുക

നീലക്കൊടുവേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടുവേലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊടുവേലി (വിവക്ഷകൾ) എന്ന താൾ കാണുക. കൊടുവേലി (വിവക്ഷകൾ)

നീലക്കൊടുവേലി
നീലക്കൊടുവേലിയുടെ പൂക്കൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. auriculata
Binomial name
Plumbago auriculata
Synonyms
  • Plumbagidium auriculatum (Lam.) Spach
  • Plumbago alba Pasq.
  • Plumbago auriculata f. alba (Pasq.) Z.X. Peng
  • Plumbago capensis Thunb. Synonym M
  • Plumbago capensis Willd.

ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത് [1]. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്. വെള്ള കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ ഇംഗ്ലീഷിൽ ഇത് Cape Leadwort എന്ന് അറിയപ്പെടുന്നു. വെള്ള ,ചെത്തി കൊടുവേലികൾക്ക് പകരമായി ഇതിന്റെ വേരും മരുന്നായി ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്. [2]

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Plumbago capensis, Blue plumbago, Cape plumbago, Cape leadwort, (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാല

[തിരുത്തുക]

ഐതിഹ്യം

[തിരുത്തുക]

പുരാണങ്ങളിലും മറ്റും പരാമർശിക്കപ്പെട്ട ഒരു ദിവ്യൗഷധത്തിന്റെ പേരും നീലക്കൊടുവേലി എന്നാണ്. സസ്യങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന ഇത് അനന്തകാലം നിലനിൽക്കുന്ന ഒന്നാണെന്നും, അമരത്വം പ്രദാനം ചെയ്യുന്ന ഒരു മരുന്നാണെന്നുമാണ് പറയപ്പെടുന്നത്. ഇല്ലിക്കൽ മലയിലെ നരകപ്പാലത്തിനു സമീപം ഇതു വളരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അതുപോല പാങ്ങോടുചിറയിലും ഈ അപൂർവ്വ വസ്തു ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു.[3][4]

അവലംബം

[തിരുത്തുക]
  1. http://www.floridata.com/ref/p/plumbago.cfm
  2. http://www.readwhere.com/read/256520/Koodu-Magazine/Issue-11-March-2014-#dual/42/2
  3. പി.എ പദ്മകുമാർ (12 ഏപ്രിൽ 2016). "ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ പാങ്ങോടു ചിറ'ശുദ്ധജലതടാകം ശ്രദ്ധേയം". rashtradeepika.com. Retrieved ജൂൺ 5, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  4. അഡ്വ. പി.കെ. വിജയപ്രസാദ്‌ (ഫെബ്രുവരി 23, 2014). "നീലക്കൊടുവേലി". janmabhumidaily.com. Archived from the original on 2017-07-08. Retrieved ജൂൺ 5, 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീലക്കൊടുവേലി&oldid=4525478" എന്ന താളിൽനിന്ന് ശേഖരിച്ചത്