നീലകണ്ഠ തീർത്ഥപാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചട്ടമ്പി സ്വാമികളുടെ പ്രഥമ ശിഷ്യനും ആത്മീയ പ്രചാരകനുമായിരുന്നു നീലകണ്ഠ തീർത്ഥപാദർ (1871 - 1920). സനാതന ധർമ്മ തത്ത്വങ്ങളുടെ പ്രചരണാർത്ഥം സദ്ഗുരു എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. നീലകണ്ഠ തീർത്ഥപാരുടെ ഗ്രന്ഥങ്ങൾ ജർമ്മനിയിലെ സർവ്വകലാശാലയിൽ സംസ്കൃത പഠനത്തിനായി അംഗീകരിച്ചിട്ടുണ്ട്.[1] ശ്രീനാരായണ ഗുരുവുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ‘സർവതന്ത്രസ്വതന്ത്രനായ ഒരു പരമഹംസൻ‘ എന്നാണ് നീലകണ്ഠസ്വാമിയെ മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചത്. 1907-ൽ ദാർശനികസംവാദങ്ങൾക്കും സംവേദനത്തിനും വേണ്ടി നീലകണ്ഠസ്വാമികൾ ‘അദ്വൈതസഭ‘ സ്ഥാപിച്ചു.

ജീവിതരേഖ[തിരുത്തുക]

മൂവാറ്റുപുഴ മാറാടി ഗ്രാമത്തിൽ വാളാനിക്കാട്ട് കല്യാണിയമ്മയുടേയും കണിക്കുന്നേൽ നീലകണ്ഠപിള്ളയുടേയും മകനായി ജനിച്ചു. ചെറുപ്പത്തിൽ തന്നെ സംസ്കൃതഭാഷ, വിഷവൈദ്യം, മന്ത്രശാസ്ത്രം മുതലായവയും ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി ദേശാടനത്തിനിറങ്ങി. തമിഴ്, കന്നട, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങി ഇതര ഭാരതീയ ഭാഷകളിലും സംസ്കൃതത്തിലും നല്ല അറിവുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയിൽ നിന്നും വിഷവൈദ്യം പഠിക്കാനെത്തിയ നീലകണ്ഠപിള്ള ആത്മീയമാർഗ്ഗത്തിലേക്ക് തിരിയുകയും ഇരുപത്തൊന്നാം വയസ്സിൽ സന്ന്യാസദീക്ഷ സ്വീകരിച്ചു.

സന്ന്യാസ ജീവിതത്തിനിടയിൽ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകിയ തീർത്ഥപാദരുടെ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ 44 എണ്ണം കണ്ടെടുത്തിട്ടുണ്ട്. നാല്പത്തൊൻപതാം വയസ്സിൽ കരുനാഗപ്പള്ളി പുതിയകാവിൽ പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടിൽ വച്ച് അന്തരിച്ചു. ഇതിപ്പോൾ നീലകണ്ഠതീർത്ഥപാദാശ്രമം എന്നറിയപ്പെടുന്നു.

പന്നിശ്ശേരി നാണുപിള്ളയും വർദ്ധനത്ത് കൃഷ്ണപിള്ളയും ചേർന്നെഴുതിയ നീലകണ്ഠതീർത്ഥപാദസ്വാമിയുടെ ജീവചരിത്രം ഒരു ദാർശനിക ജീവിതാഖ്യാനമാണ്. മലയാളത്തിലെ ലക്ഷണമൊത്ത ഒന്നാമത്തെ ജീവചരിത്രഗ്രന്ഥമെന്നാണ് ശൂരനാട് കുഞ്ഞൻപിള്ള ഈ കൃതിയെ വിശേഷിപ്പിച്ചത്. നീലകണ്ഠതീർത്ഥപാദ സ്വാമികളുടെ വിദ്യാഭ്യാസം, ചട്ടമ്പിസ്വാമികളെ ആചാര്യനായി വരിച്ചത്, ഹഠയോഗപരിശീലനം, ജീവന്മുക്തിലാഭം, ദേശപര്യടനം, ശിഷ്യോപദേശം, മഹിമാനുവർണ്ണനം, ബഹുവിധസംഭാഷണങ്ങൾ ഇവയെല്ലാം ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു.

കൃതികൾ[തിരുത്തുക]

 • നീലകണ്ഠ തീർത്ഥപാദ സ്വാമികൾ പലപ്പോഴായി ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കു സംഭാവന ചെയ്തിട്ടുള്ള 16 പ്രബന്ധങ്ങൾ (പുരുഷാർത്ഥം, മുക്തിവിചാരം, സ്വരൂപ നിരൂപണം, സംന്യാസം, ഈശ്വരഭക്തി, ഭസ്മവും ഭസ്മധാരണവും തുടങ്ങിയവ) അടങ്ങുന്ന പുസ്തകമാണ് വിജ്ഞാനതരംഗിണി ഒന്നാം ഭാഗം.
 • ആചാരപദ്ധതി എന്ന കൃതിയിൽ കേരളത്തിലെ നായർ സമുദായത്തിന്റെ ആചാരപദ്ധതികൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ‘മലയക്ഷത്രിയ നായക സമയസ്മൃതി പദ്ധതി’ എന്നുകൂടി ഈ ഗ്രന്ഥത്തെ നാമകരണം ചെയ്തിട്ടുണ്ട്. സ്വാമികളുടെ ഒരു ലഘുജീവചരിത്രവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുന്നു. മലയക്ഷത്രിയരെ കുറിച്ചും, പ്രേതവിചാരപദ്ധതി, ശാവപദ്ധതി, അശൌചപദ്ധതി, ശ്രാദ്ധപദ്ധതി, സംസ്കാരപദ്ധതി, സന്ധ്യാനുഷ്ഠാന പദ്ധതി എന്നിങ്ങനെ ആറു ആചാര പദ്ധതികളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ നീലകണ്ഠ സ്വാമികൾ പ്രതിപാദിച്ചിട്ടുണ്ട്.
 • മൗസലം മണിപ്രവാളം
 • സുന്ദോപ സുന്ദം നാടകം
 • വേദാന്താര്യശതകം
 • ശ്രീരാമഗീത ഭാഷ
 • ആനന്ദമന്ദാരം
 • ഹരികീർത്തനം
 • രാമഹൃദയം ഭാഷ
 • കൈവല്യ കരുളി
 • ശ്രീമദാരാദ്യപഞ്ചകം
 • പ്രശ്നോത്തര മഞ്ജരി
 • അദ്വൈതപാരിജാതം
 • ശിവാമൃതം
 • ഹരിഷരത്നം
 • ഹരിഭജനാമൃതം
 • വിധുനവസുധാഝരി
 • ഹരിപഞ്ചകം
 • വിധുസ്തവമധുദ്രവം
 • സ്വത്മസുധാകരം
 • യോഗരഹസ്യകൗമുദി
 • യോഗമഞ്ജരി
 • അമൃത ലത
 • കാളിപഞ്ചകം
 • ദിവ്യക്ഷേത്രദർശം
 • ലക്ഷ്മികടാക്ഷമാല
 • ഭുവനേശ്വര സ്വരാഷ്ടകം
 • സൂര്യാഷ്ടകം
 • ആച്ചുതാന്ദലഹരി
 • ശങ്കരാർദോദയം
 • ശ്രീ നീലകണ്ഠപഞ്ചകം
 • ദക്ഷിണാമൂർത്തി പഞ്ചകം
 • അംബാ കൃപാംബുവാഹം
 • സ്വരാജ്യലക്ഷ്മി പഞ്ചകം
 • കണ്ഠാമൃതലഹരി
 • പഞ്ചാക്ഷകസ്തോത്രം
 • വിഷാമൃത്യുഞ്ജയം
 • സ്തവമാല
 • സ്വരാജ്യസർവ്വസ്വം
 • ബ്രഹ്മാഞ്ജലി
 • ഹഠയോഗപ്രതീപിക
 • ആചാര്യപദ്ധതി
 • ദേവാർച്ചപദ്ധതി
 • വേദാന്തമണിവിളക്ക്
 • സങ്കല്പ്പ കല്പലതിത

അവലംബം[തിരുത്തുക]

 1. ഉർവ്വരം സ്മരണിക. രവിപിള്ള ഫൗണ്ടേഷൻ. 2013. പുറം. 115.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലകണ്ഠ_തീർത്ഥപാദർ&oldid=3635560" എന്ന താളിൽനിന്ന് ശേഖരിച്ചത്