നീലം ഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡിയോ, 2012 ലെ ഹലിഫാക്സ് ഇന്റർനാഷണൽ സെക്യൂരിറ്റി ഫോറത്തിൽ
ഡിയോ, 2012 ലെ ഹലിഫാക്സ് ഇന്റർനാഷണൽ സെക്യൂരിറ്റി ഫോറത്തിൽ

സിയേറ ലിയോൺ, നൈഗർ & ഗുനിയ എന്നിടങ്ങളിൽ ഡുവൽ അക്രഡിഷനോടെ ഡെൻമാർക്കിന്റേയും കോട്ടെ ലെവോറിന്റേയും ഇന്ത്യൻ പ്രതിനിധി ആയിരുന്നു നീലം ഡിയോ. നീലം ഡിയോ 1975 ബാച് ഇന്ത്യൻ ഫോറിൻ സെർവീസ് ഓഫീസറാണ്.

ഔദ്യോഗികജീവിതത്തിൽ രണ്ടു തവണ യു.എസ്സിൽ നിയോഗിക്കപ്പെടുകയുണ്ടായി. ഒരു തവണ ഡി.സി. (1992-1995) യിലും ഒരു തവണ ന്യൂ യോർക്കിലുമായിരുന്നു (2005–2008) നിയോഗിക്കപ്പെട്ടത്. ന്യൂ യോർക്കിലെ കൺസൂൾ ജെനറലായിരിക്കേ നിക്ഷേപ സൗഹൃത പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു.

33 വർഷത്തെ പൊതു സേവനത്തിനു ശേഷം, 2009ൽ അവർ ഗേറ്റ്‍വേ ഹൗസിന്റെ സഹസംരംഭകയായി. ദി ക്ലൈമറ്റ് ഗ്രൂപ്പിനു വിദഗ്‌ദ്ധോപദേശം നല്കുന്ന സെന്റർ ഫോർ എയർ പവർ സ്റ്റഡീസ് എന്ന സ്വാശ്രയ പ്രതിരോധ ഗവേഷണ സ്ഥാപത്തിലെ വിശിഷ്ടാംഗമാണ്. ബ്രേക്ത്രൂ എന്ന മനുഷ്യാവകാശ സംഘടനയുടെ ബോർഡ് അംഗം കൂടിയാണ് നീലം ഡിയോ.

വിദ്യാഭ്യാസം[തിരുത്തുക]

നീലം ഡിയോ ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തു. ഇന്ത്യൻ ഫോറിൻ സെർവീസിൽ ചേരുന്നതിനു മുന്നെ 1971-1974 കാലഘട്ടത്തിൽ കമലാ നെഹ്രു കോളേജിലും ഡെൽഹി യുണിവേഴ്സിറ്റിയിലും സാമ്പത്തികശാസ്ത്രം പഠിപ്പിച്ചു.[1] ആഫ്രിക്കയെപറ്റിയും, തെക്കു-കിഴക്കൻ ഏഷ്യയേപറ്റിയും, ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധങ്ങളേപറ്റിയും, ബംഗ്ലാദേശും മറ്റ് സാർക്ക് രാജ്യങ്ങളെപറ്റിയും വ്യക്തമായ അറിവ് നീലം ഡിയോക്കുണ്ടായിരുന്നു.[2]

നയതന്ത്ര ഔദ്യോഗികജീവിതം[തിരുത്തുക]

നീലം ഡിയോ ഇന്ത്യൻ ഫോറിൻ സെർവീസിൽ ഔദ്യോഗികജീവിതം തുടങ്ങുന്നത് ഇറ്റലിയിലാണ് (1977–1980). പിന്നീടുള്ള നിയമനങ്ങളിൽ തായ്‍ലാന്റിലെ പോളിറ്റിക്കൽ, പ്രെസ്സ് ഓഫീസർ എന്നീ ഉത്തരവാദിത്തങ്ങൾ അടങ്ങിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ കർത്തവ്യങ്ങൾക്കിടയിടയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമാർ, മാലിദ്വീപുകൾ എന്നിവിടങ്ങളിലേക്ക് ജോയിന്റ് സെക്രട്ടറിയായി സ്ഥാനം വഹിച്ചിരുന്നു. ആദ്യം ഡെൻമാർക്കിന്റേയും (1996–99), പിന്നീട് കോട്ടേ ലെവോയിറിന്റേയും (1999–2002), സിയേറ ലിയോണിൽ കൺകറന്റ് അക്രഡിറ്റേഷനോടുകൂടി അംബാസഡർ ആയി നിയോഗിക്കപ്പെട്ടിരുന്നു. അവസാനമായി നിയോഗിക്കപ്പെട്ടത് ന്യൂയോർക്കിലെ കൺസോൾ ജെനെറലായാണ് (2005–08). അമേരിക്കയിലെ യുഎസ് കോൺഗ്രസും തിങ്ക് ടാങ്കുകളും യൂണിവേഴ്സിറ്റികളുമായി നയതന്ത്ര വിഷയങ്ങളിൽ സഹകരിക്കുക എന്നത് അവരുടെ പ്രത്യേക ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്.[3]

പ്രസിദ്ധീകരണങ്ങളും അവതരണങ്ങളും[തിരുത്തുക]

ഇന്ത്യയുടെ സാമ്പത്തിക ഉന്നമനവും, ആഗോള രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന വ്യക്തിയാണ് നീലം ഡിയോ.[4] ഗേറ്റ്‍വേ ഹൗസ്, ന്യൂസ് വീൿ, റെഡ്ഡിഫ്.കോം, പ്രഗതി എന്നീ പ്രസിദ്ധീകരണങ്ങളിലായി ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[5][6][7] പൊതുവേദികളിലും ബിബിസി, സിഎൻഎൻ-ഐബിഎൻ എന്നീ ടീവി ചാനലുകളിലും പങ്കെടുത്തിട്ടുണ്ട്.

സ്വകാര്യ ജീവിതം[തിരുത്തുക]

സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ മുൻ ചെയർമാൻ ആയിരുന്ന ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർ പ്രമോദ് ദിയോവിനോട് നീലാം ഡിയോ വിവാഹം ചെയ്തിരിക്കുന്നു. [8] പെൻസിൽവാനിയയിലെ ലെഹൈ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസറായ നന്ദി ഡിയോ ആണ് അവരുടെ ഏക മകൾ.

അനുബന്ധം[തിരുത്തുക]

  1. "Board of Directors, Breakthrough.tv". www.breakthrough.tv.
  2. "Gateway House Biodata".
  3. "Career". Gateway House: Indian Council on Global Relations.
  4. "Public Appearances". Youtube.com.
  5. "Newsweek".
  6. "Rediff".
  7. "Pragati" (PDF).
  8. "Pramod Deo".
"https://ml.wikipedia.org/w/index.php?title=നീലം_ഡിയോ&oldid=3257280" എന്ന താളിൽനിന്ന് ശേഖരിച്ചത്