നീരജ് ചോപ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നീരജ്  ചോപ്ര
Neeraj Chopra Of India(Javelin).jpg
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1997-12-24) 24 ഡിസംബർ 1997 (പ്രായം 22 വയസ്സ്)[1]
പാനിപ്പത്ത് ,ഹരിയാന, ഇന്ത്യ
വിദ്യാഭ്യാസംDAV College, Chandigarh
Sport
രാജ്യം ഇന്ത്യ
കായികയിനംTrack and field
Event(s)ജാവലിൻ ത്രോ
പരിശീലിപ്പിച്ചത്Uwe Hohn
നേട്ടങ്ങൾ
Personal best(s)88.06 (Asian Games 2018) NR

അത്‌ലറ്റിക്‌സിൽ ജൂനിയർ ലോക റെക്കോർഡ് നേടിയ ഏക ഇന്ത്യൻ താരമാണ് നീരജ്  ചോപ്ര. 2016 ൽ പോളണ്ടിലെ ബീഗോഷിൽ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിലാണ് ജാവലിൻ ത്രോയിൽ നീരജ് ലോക റെക്കോർഡോടെ സ്വർണ്ണ മെഡൽ സ്വന്തമാക്കിയത് [2],[3]. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ  ഇന്ത്യൻ  താരവുമാണ് നീരജ്. 86.48 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് പത്തൊമ്പതുകാരനായ ഇന്ത്യൻ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത് [4].2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 88.06 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചു  നീരജ് സ്വർണ മെഡൽ നേടി ദേശീയ റെക്കോർഡും സ്വന്തം പേരിലാക്കി [5] .

External links[തിരുത്തുക]

  • "നീരജ്  ചോപ്ര Profile-IAAF". www.iaaf.org.

അവലംബം[തിരുത്തുക]

  1. "NEERAJ CHOPRA: Athlete profile". IAAF.
  2. "WORLD RECORD PROGRESSION OF JAVELIN THROW -". www.iaaf.org.
  3. "Neeraj Chopra From India Sets New U20 Javelin WORLD RECORD!!! -". www.youtube.com.
  4. "ചരിത്രം രചിച്ച് നീരജ് ചോപ്ര; അത്‍ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ ലോക റെക്കോഡും ആദ്യ സ്വർണവും -". www.iaaf.org.
  5. "Neeraj Chopra new India jevelin throw record 88m Asian Games Championship 2018 Jakarta -". www.youtube.com.
"https://ml.wikipedia.org/w/index.php?title=നീരജ്_ചോപ്ര&oldid=3114986" എന്ന താളിൽനിന്ന് ശേഖരിച്ചത്