നീമച്ച്
നീമച്ച് नीमच | |
---|---|
Nimach | |
![]() | |
Country | ![]() |
State | Madhya Pradesh |
District | Neemuch |
Government | |
• ഭരണസമിതി | Nagar Palika Parishad |
• Mayor | Mr. Rakesh Jain |
വിസ്തീർണ്ണം | |
• ആകെ | 40 കി.മീ.2(20 ച മൈ) |
ഉയരം | 452 മീ(1,483 അടി) |
ജനസംഖ്യ (2011) | |
• ആകെ | 128,095 |
• ജനസാന്ദ്രത | 170/കി.മീ.2(400/ച മൈ) |
Languages | |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 458441 |
Telephone code | 07423 |
വാഹന റെജിസ്ട്രേഷൻ | MP-44 |
വെബ്സൈറ്റ് | www |
നീമച്ച്[1] അല്ലെങ്കിൽ നിമാച്ച് മാൾവ മേഖലയിലുള്ള ഇന്ത്യൻ സംസ്ഥാനമായ മദ്ധ്യപ്രദേശിലെ ഒരു പട്ടണമാണ്. പട്ടണത്തിൻറെ വടക്കു കിഴക്കേ അതിരിലാണ് രാജസ്ഥാൻ സംസ്ഥാനം. പട്ടണം നീമച്ച് ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. 1939-ൽ സ്ഥാപിതമായ സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്സ് (CRPF) രൂപംകൊണ്ടത് ഇവിടെയാണ്. നീമച്ച് അറിയപ്പെടുന്നത് ഇന്ത്യയുടെ ഐ ഡൊണേഷൻ ക്യാപ്പിറ്റൽ എന്നാണ്. രാജ്യത്ത് നേത്രദാനം ഏറ്റവും കൂടുതലായി നടക്കുന്നത് ഇവിടം കേന്ദ്രീകരിച്ചാണ്. നീമച്ചിലാണ് ഏഷ്യയിലെ ഏറ്റവും വലിയ[2] ഒപ്പിയം ആൽക്കലോയിഡ് പ്രൊസസിംഗ് പ്ലാൻറ് സ്ഥിതി ചെയ്യുന്നത്. ഇത് ഒപ്പിയം ആന്റ് ആൽക്കലോയിഡ് വർക്ക്സ് എന്ന പേരിലുള്ള സർക്കാർ സ്ഥാപനമാണ്. കൈത്തറി നെയത്ത് ഇവിടത്തെ ഒരു പ്രധാന വ്യവസായമാണ്. കാർഷിക വിളകളുടെ ഒരു വിതരണ കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു.
അവലംബം[തിരുത്തുക]
- ↑ "Offical Website of District Neemuch".
- ↑ "Digital eyes to watch over Asia's biggest opium processing plant in Neemuch". മൂലതാളിൽ നിന്നും 2015-08-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-08.