നീന ബെൻസിച്ച് വുഡ്‌സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീന ബെൻസിച്ച് വുഡ്‌സൈഡ്
A white woman with short dark hair, wearing a white blouse and a cardigan or jacket, photographed in profile while working
Nina Bencich Woodside, from a 1968 publication of the U. S. Civil Service Commission
ജനനം
നീന ലിബർട്ടാസ് ബെൻസിച്ച്

ജൂൺ1 , 1931
വാഷിംഗ്ടൺ, ഡി.സി.
മരണംജൂലൈ 11, 1997 (aged 66)
സാലിഡ, കൊളറാഡോ
തൊഴിൽസൈക്യാട്രിസ്റ്റ്, പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥ, കോളേജ് പ്രൊഫസർ
അറിയപ്പെടുന്നത്ഫെഡറൽ വുമൺസ് അവാർഡ്

നീന ബെൻസിച്ച് വുഡ്‌സൈഡ് (ജീവിതകാലം: ജൂൺ 1, 1931 - ജൂലൈ 11, 1997) ഒരു അമേരിക്കൻ സൈക്യാട്രിസ്റ്റും കോളേജ് പ്രൊഫസറും പൊതുജനാരോഗ്യരംഗത്തെ ഉദ്യോഗസ്ഥയുമായിരുന്നു. 1968-ൽ ഫെഡറൽ വുമൺസ് പുരസ്കാരം ലഭിച്ച അവർ, 1970-കളിൽ ഡ്രെക്സൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ സെന്റർ ഫോർ വിമൻ ഇൻ മെഡിസിൻറെ സ്ഥാപക ഡയറക്ടറായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

പീറ്റർ ബെൻസിച്ചിന്റെയും സാറ പെൽറ്റ്‌സ് ബെൻസിച്ചിന്റെയും മകളായി വാഷിംഗ്ടൺ ഡി.സി.യിലാണ് നീന ലിബർട്ടാസ് ബെൻസിച്ച് ജനിച്ചത്. അവളുടെ പിതാവ് ഓസ്ട്രിയയിലും അമ്മ റഷ്യയിലും ജനിച്ചു. 1953-ൽ ജോർജ്ജ് വാഷിംഗ്ടൺ സർവ്വകലാശാലയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ നീന ബെൻസിച്ച് ബിരുദം നേടി. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയിൽ പബ്ലിക് ഹെൽത്തിൽ തുടർപഠനത്തോടെ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽനിന്ന് അവർ തന്റെ മെഡിക്കൽ യോഗ്യത നേടി.[1][2]

കരിയർ[തിരുത്തുക]

വിർജീനിയയിൽ പൊതുജനാരോഗ്യ രംഗത്ത് തന്റെ കരിയർ ആരംഭിച്ച വുഡ്‌സൈഡ്, ഫെയർഫാക്‌സ് കൗണ്ടിയിലും[3] ആർലിംഗ്ടൺ കൗണ്ടിയിലും ഹെൽത്ത് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ പൊതുജനാരോഗ്യ വകുപ്പിൽ അവർ ബ്യൂറോ ഓഫ് ക്രോണിക് ഡിസീസ് കൺട്രോൾ മേധാവിയും ആസൂത്രണത്തിനും ഗവേഷണത്തിനുമായി അസോസിയേറ്റ് ഡയറക്ടറായിരുന്നു. ബ്യൂറോ ഓഫ് ക്രോണിക് ഡിസീസ് കൺട്രോൾ ബ്യൂറോയിൽ ജോലി ചെയ്തിരുന്ന കാലത്ത്, വുഡ്‌സൈഡ് നഗരത്തിലെ ക്ഷയരോഗ പ്രതിരോധവും ചികിത്സയും മെച്ചപ്പെടുത്തിയ അവർ പുകവലി വിരുദ്ധ കാമ്പെയ്‌നുകൾ പ്രോത്സാഹിപ്പിച്ചതോടൊപ്പം നഗരത്തിലെ പൊതു പാർപ്പിടങ്ങളിലെ പ്രായമായ താമസക്കാരെ സേവിക്കുന്നതിനുള്ള പരിപാടികൾ സൃഷ്ടിച്ചു.[4]

സ്വകാര്യ ജീവിതം[തിരുത്തുക]

നീന ബെൻസിച്ച് ദന്തഡോക്ടറും പൈലറ്റുമായിരുന്ന ബൈറോൺ ക്രോസ്ബി വുഡ്സൈഡിനെ 1955-ൽ വിവാഹം കഴിച്ചു. അവർക്ക് ആറ് കുട്ടികളുണ്ടായിരുന്നു. 1997 ജൂലൈ 11-ന് കൊളറാഡോയിലെ സാലിഡയിലുണ്ടായ വിമാനാപകടത്തിൽ അവളുടെ കസിനും അവരുടെ ഭർത്താവിനുമൊപ്പം ഇരുവരും മരണമടഞ്ഞു. അവൾക്ക് 66 വയസ്സായിരുന്നു.[5][6]

അവലംബം[തിരുത്തുക]

  1. Levy, Claudia (July 17, 1997). "Nina and Byron Woodside Die". The Washington Post. Retrieved May 23, 2021.
  2. "Award Cites Woman Doctor for her Work". The Gazette. 1969-06-03. p. 10. Retrieved 2021-05-23 – via Newspapers.com.
  3. "New Measles Vaccine to be Tested". The Progress-Index. 1962-08-05. p. 2. Retrieved 2021-05-23 – via Newspapers.com.
  4. Hampton, Robert E. (April 1968). "The Federal Woman's Award". Civil Service Journal. 8: 22, 26.
  5. Levy, Claudia (July 17, 1997). "Nina and Byron Woodside Die". The Washington Post. Retrieved May 23, 2021.
  6. Shapiro, C. S. (1997). "Memoir of Nina B. Woodside 1931-1977". Virginia Medical Quarterly: VMQ. 124 (4): 272. ISSN 1052-4231. PMID 9337575.