നീചഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാജഭാഷയായിരുന്ന ചെന്തമിഴിലേക്ക് മലനാട്ടുവ്യവഹാരഭാഷ സംക്രമിച്ചു കയറിയുണ്ടായ ഭാഷയെയാണ് നീചഭാഷയായി വ്യവഹരിക്കുന്നത്. തമിഴും മലയാളവും ചേർന്ന മിശ്രഭാഷയാണിത്. മലയാളം സ്വതന്ത്രഭാഷയായി പരിണമിച്ചതിനുള്ള കാരണങ്ങളെ അടയാളപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ സംജ്ഞ ഉപയോഗിച്ചത്. ഏ ഡി എട്ടാംനൂറ്റാണ്ടു മുതലുള്ള ശാസനങ്ങൾ, ചെപ്പേടുകൾ എന്നിവയിലാണ് ഇതിനുള്ള തെളിവുകൾ ലഭിക്കുന്നത്. അന്നത്തെ സാമാന്യ വ്യവഹാരഭാഷയെയാണ് നീചഭാഷ എന്ന് പറയുന്നത്. മലയാള ഗദ്യത്തിന്റെ വികാസപരിണാമങ്ങളിൽ ഏറെ പ്രധാന്യമർഹിക്കുന്നു ഇത്‌

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീചഭാഷ&oldid=1386647" എന്ന താളിൽനിന്ന് ശേഖരിച്ചത്