നിർമ്മല (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിർമ്മല (രണ്ടാം ഭാര്യ)
കർത്താവ്മുൻഷി പ്രേംചന്ദ്
യഥാർത്ഥ പേര്നിർമ്മല (निर्मला) نرملا
പരിഭാഷആലോക് റായ് & ‍ഡേവിഡ് റൂബിൻ
പുറംചട്ട സൃഷ്ടാവ്ഓറിയന്റ് പേപ്പർബാക്ക്സ് (ആലോക് റായ്) & ഓക്സ്ഫോർഡ് ഇന്ത്യ പേപ്പർബാക്ക്സ് (ഡേവിഡ് റൂബിൻ)
രാജ്യംഇന്ത്യ
ഭാഷഹിന്ദി, ഉർദു
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകൃതംജനുവരി 1927
ISBN9780195658262 (ഓക്സ്ഫോർഡ് ഇന്ത്യയുടെ വിവർത്തനം)[1]

ഹിന്ദി - ഉർദു എഴുത്തുകാരൻ മുൻഷി പ്രേംചന്ദ് (യഥാർത്ഥ നാമം: ധൻപത് റായ് ശ്രീവാസ്തവ) ഹിന്ദിയിലും ഉർദുവിലും എഴുതിയ നോവലാണ് നിർമ്മല. (ഹിന്ദി: निर्मला, ഉർദു: نرملا) (അർഥം:പാതിവ്രത്യമുള്ള/ ശുദ്ധമായ/ അല്ലെങ്കിൽ രണ്ടാംഭാര്യ). ഇത് പ്രേംചന്ദിന്റെ വളരെ പ്രസിദ്ധമായ നോവലാണ്. പിതാവിന്റെ പ്രായത്തിലുള്ള സന്താനങ്ങളോടുകൂടിയ ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയായ നിർമ്മല എന്ന വിവാഹിതയായ ഒരു യുവതിയെ കേന്ദ്രീകരിച്ചാണ് ഈ നാടകീയ നോവൽ. ഭർത്താവിന്റെയും അദ്ദേഹത്തിന്റെ മൂത്തമകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തന്റെ ഭാര്യയിൽ ഭർത്താവിനുണ്ടാകുന്ന സംശയങ്ങൾ മകന്റെ മരണത്തിൽ കലാശിക്കുന്നതാണ് ഇതിവൃത്തം.

അവലംബം[തിരുത്തുക]

  1. "ISBN". Retrieved October 3, 2014.
"https://ml.wikipedia.org/w/index.php?title=നിർമ്മല_(നോവൽ)&oldid=3223731" എന്ന താളിൽനിന്ന് ശേഖരിച്ചത്