നിർമ്മല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് നിർമ്മല്ലൂർ. ബാലുശ്ശേരിയിൽ നിന്നും കൂട്ടാലിടയിലേക്കുള്ള റോഡിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൂട്ടാലിടയിലേക്കുള്ള വഴിയിൽ തൃക്കുറ്റിശ്ശേരി എന്ന സ്ഥലത്താണ്‌ നിർമ്മല്ലൂരിന്റെ വടക്കേ അതിർത്തി. നൃപൻ അഥവാ രാജാവ്‌ വാണിരുന്ന സ്ഥലമായതിനാൽ നൃപതികരനല്ലൂർ എന്നു പേരു വന്നു. അത്‌ പിന്നീട്‌ ലോപിച്ച്‌ നിർമ്മല്ലൂർ എന്നായി.

മഞ്ഞപ്പുഴ നിർമ്മല്ലൂരിലൂടെ ഒഴുകുന്നു . വയനാടൻ കുന്നുകളിൽ നിന്നും ഉത്ഭവിച്ച്‌ നിരവധി പ്രദേശങ്ങൾ നിർമ്മല്ലൂരിലെത്തുന്നു. പിന്നീട്‌ വാകയാട്‌, നടുവണ്ണൂർ, തെരുവത്ത്‌ കടവ്‌ കടന്ന് കണയങ്കോട്‌ എന്ന സ്ഥലത്തു വെച്ച്‌ കായലുമായി ലയിക്കുന്നു.

ബാലുശ്ശേരിയിൽ നിന്നും ഏകദേശം അഞ്ച്‌ കിലോമീറ്റർ വടക്കുകിഴക്കായി ഉള്ള പനങ്ങാട്‌ എന്ന പഞ്ചായത്തിന്റെ പരിധിയിലാണ്‌ ഈ ഗ്രാമം. മഞ്ഞപ്പുഴയുടെ അതിർത്തിയിൽ വെച്ച്‌ ബാലുശ്ശേരി പഞ്ചായത്തിന്റെ പരിധി അവസാനിക്കുന്നു. നിർമ്മല്ലൂർ ഗ്രാമാതിർത്തി തെക്ക്‌, മേൽപ്പറഞ്ഞ പ്രകാരം ബാലുശ്ശേരി പഞ്ചായത്തും, കിഴക്കായി പനങ്ങാട്‌ പഞ്ചായത്തും, വടക്കും പടിഞ്ഞാറും കോട്ടൂർ പഞ്ചായത്തും, അതിർത്തിയാണ്‌.

നിർമ്മല്ലൂരിലെ നരസിംഹമൂർത്തി ക്ഷേത്രം ഒരു പ്രധാന ദേവാലയമാണ്‌. കേരളത്തിൽ തന്നെ നരസിംഹമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ അപൂർവ്വമാണ്‌. ഇതും മഞ്ഞപ്പാലത്തിൽ നിന്നും വിദൂരമല്ല. എങ്കിലും പ്രധാന റോഡിൽ നിന്നും കുറച്ച്‌ മാറിയാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.

മല്ലിശ്ശേരി കോവിലകം ഇവിടെയാണ്‌.മഹാത്മ ഗാന്ധിയുടെ സ്മരണക്കായി ഗാന്ധി സ്മാരക നിധി കേന്ദ്രം നിർമ്മല്ലൂരിലാണ്‌. കൊട്ടാരം മുക്ക്‌-വാകയാട്‌ റോഡിലാണ്‌ ഇത്‌. മലബാറിന്റെ തനതു കലയായ "തിറ" കേമമായി ആഘോഷിക്കുന്ന "ആശാരിക്കൽ" , ഗാന്ധി സ്മാരക നിധിയുടെ വളരെ അടുത്താണ്‌.

"https://ml.wikipedia.org/w/index.php?title=നിർമ്മല്ലൂർ&oldid=835940" എന്ന താളിൽനിന്ന് ശേഖരിച്ചത്