ഉള്ളടക്കത്തിലേക്ക് പോവുക

നിർമ്മാല്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിർമാല്യം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നിർമ്മാല്യം
സംവിധാനംഎം.ടി. വാസുദേവൻ നായർ
കഥഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
നിർമ്മാണംഎം.ടി. വാസുദേവൻ നായർ
പുതുക്കുടി ബാലൻ
ആതാടി ദാമോദരൻ
അഭിനേതാക്കൾപി.ജെ. ആന്റണി,
രവി മേനോൻ
സുകുമാരൻ
കവിയൂർ പൊന്നമ്മ
കൊട്ടാരക്കര ശ്രീധരൻനായർ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംരവി കിരൺ
സംഗീതംകെ. രാഘവൻ
നിർമ്മാണ
കമ്പനി
വിജയ
വിതരണംഷീബാ ഫിലിംസ്
റിലീസ് തീയതി
  • 23 November 1973 (1973-11-23)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണു് 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം.[1] 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ,സംസ്ഥാനപുരസ്കാരങ്ങൾ നിർമ്മാല്യത്തിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരമായ ഭരത് അവാർഡ് ലഭിക്കുകയുണ്ടായി[2] [3] ഇടശ്ശേരി
സ്വാതിതിരുനാൾഗാനങ്ങൾ എഴുതി[4]

സിനിമയിലെ നായകനായി എം.ടി ആദ്യം തീരുമാനിച്ചിരുന്നത് ശങ്കരാടിയേയായിരുന്നു. എന്നാൽ ഈ വേഷം ചെയ്യാൻ തന്നേക്കാൾ അനുയോജ്യൻ പി.ജെ. ആന്റണിയാണെന്നു പറഞ്ഞത് ശങ്കരാടി തന്നെയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുള്ള ചങ്ങരംകുളത്തിനടുത്ത് മൂക്കുതല എന്ന ഗ്രാമത്തിലായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്.[5]

കഥാസംഗ്രഹം

[തിരുത്തുക]

എം ടി വാസുദേവൻ നായർ എഴുതിയ "പള്ളിവാളും കാൽച്ചിലമ്പും" എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചലച്ചിത്രം . ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും, അവിടുത്തെ ശാന്തിക്കാരനും, വെളിച്ചപ്പാടും, കഴകക്കാരനും അവരുടെ ജീവിതവുമാണ് ഈ സിനിമയുടെ ഇതിവൃത്തം. കൊടിയ ദാരിദ്ര്യത്തിലും മതാനുഷ്ഠാനങ്ങളെ മുറുകെ പിടിച്ച വെളിച്ചപ്പാടാണ് ഈ കഥയിലെ നായകൻ. വെളിച്ചപ്പാടിന്റെ അശ്രദ്ധയിൽ അയാളുടെ കുടുംബം ശിഥിലമാവുന്നു. താൻ ഉപാസിച്ച ദേവി തന്റെ രക്ഷക്കെത്തുകയില്ലെന്നു മനസ്സിലാക്കുന്ന വെളിച്ചപ്പാട് അവസാനം ദേവിയുടെ വിഗ്രഹത്തിനുമുമ്പിൽ ആത്മഹത്യ ചെയ്യുന്നു.


താരനിര[6]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പി. ജെ. ആന്റണിവെളിച്ചപ്പാട്
2കവിയൂർ പൊന്നമ്മനാരായണി-ഭാര്യ
3കൊട്ടാരക്കര ശ്രീധരൻനായർവല്യമ്പ്രാൻ
4സുകുമാരൻഅപ്പു-വെളിച്ചപ്പാടിന്റെ മകൻ
5രവി മേനോൻശാന്തിക്കാരൻ ബ്രഹ്മദത്തൻ
6സുമിത്രഅമ്മിണി -വെളിച്ചപ്പാടിന്റെ മകൾ
7സുരാസുഭ്രാന്തൻ
8ശാന്താദേവിവാരസ്യാർ
9ശങ്കരാടിരാവുണ്ണിനായർ
10എസ്.പി. പിള്ളപാപ്പാൻ നാരായണൻ
11കുതിരവട്ടം പപ്പുപാത്രക്കച്ചവടക്കാരൻ
12കുഞ്ഞാണ്ടിമൊയമ്മുണ്ണി
13കോഴിക്കോട് നാരായണൻ നായർ
14നിലമ്പൂർ ബാലൻപുള്ളൂവൻ[7]
15ദേവീദാസൻ
16എം എസ് നമ്പൂതിരിവല്യേ വെളിച്ചപ്പാട്
17ആർ കെ നായർ
18വി പി ശ്രീധരൻ
19കെ കെ സുരേന്ദ്രൻ
20ആർ എസ് പാവന
21ജനാർദ്ദനൻ
22ഭാസ്കരൻ നായർ
23മെറ്റിൽഡാ
24മുരളി ദാസ്
25അരുണ

ഗാനങ്ങൾ[8]

[തിരുത്തുക]
പാട്ട്രചനഈണംപാട്ടുകാർ
ശ്രീ മഹാദേവൻ തന്റെഇടശ്ശേരികെ.രാഘവൻകെ.പി. ബ്രഹ്മാനന്ദൻ, പത്മിനി
സമയമായി, സമയമായിഇടശ്ശേരികെ.രാഘവൻകെ.പി. ബ്രഹ്മാനന്ദൻ, എൽ.ആർ.അഞ്ജലി
പനിമതി മുഖീ ബാലേസ്വാതി തിരുനാൾ രാമവർമ്മകെ.രാഘവൻസുകുമാരി നരേന്ദ്ര മേനോൻ, പത്മിനി
മുണ്ടകപാടത്തെ കൊയ്ത്തുംഇടശ്ശേരികെ.രാഘവൻകെ.പി. ബ്രഹ്മാനന്ദൻ, പത്മിനി , എൽ.ആർ.അഞ്ജലി , ചിറയിൻകീഴ് സോമൻ


പുരസ്കാരങ്ങൾ

[തിരുത്തുക]
പുരസ്കാരംദാതാവ്ജേതാവ്വർഷം
മികച്ച ചിത്രംഭാരത സർക്കാർഎം.ടി. വാസുദേവൻ നായർ1973 [9]
മികച്ച അഭിനേതാവ്ഭാരത സർക്കാർപി.ജെ. ആന്റണി1973 [10]
മികച്ച ചിത്രംകേരള സർക്കാർഎം.ടി. വാസുദേവൻ നായർ1973
മികച്ച സംവിധായകൻകേരള സർക്കാർഎം.ടി. വാസുദേവൻ നായർ1973
മികച്ച തിരക്കഥകേരള സർക്കാർഎം.ടി. വാസുദേവൻ നായർ1973
മികച്ച എഡിറ്റിങ്കേരള സർക്കാർരവി കിരൺ1973
മികച്ച രണ്ടാമത്തെ നടികേരള സർക്കാർകവിയൂർ പൊന്നമ്മ1973
മികച്ച അഭിനേതാവ്കേരള സർക്കാർപി.ജെ. ആന്റണി1973
മികച്ച പശ്ചാത്തലസംഗീതംകേരള സർക്കാർഎം.ബി. ശ്രീനിവാസൻ1973


അവലംബം

[തിരുത്തുക]
  1. "നിർമ്മാല്യം(1973)". IMDB. Retrieved 2017-10-20.
  2. "നിർമ്മാല്യം(1973)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  3. "നിർമ്മാല്യം(1973)". സ്പൈസി ഒണിയൻ. Archived from the original on 2022-05-17. Retrieved 2023-10-17.
  4. "നിർമ്മാല്യം(1973)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2024-04-07. Retrieved 2023-10-17.
  5. "കഥ,തിരക്കഥ,സംവിധാനം എം.ടി.വാസുദേവൻ നായർ". മനോരമഓൺലൈൻ. 2017-06-15. Archived from the original on 2017-07-19. Retrieved 2017-10-20.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "നിർമ്മാല്യം(1973)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 നവംബർ 2023.
  7. https://www-onmanorama-com.translate.goog/entertainment/entertainment-news/2023/05/19/nirmalyam-fifty-years-malayalam-movie-political-correctness-high-court.html?_x_tr_sl=en&_x_tr_tl=ml&_x_tr_hl=en-US&_x_tr_pto=wapp
  8. "നിർമ്മാല്യം(1973)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2024-04-07. Retrieved 2023-10-17.
  9. "21st National Film Awards". Directorate of Film Festivals, India. Archived from the original on 2016-12-23. Retrieved 2017-10-20.{{cite web}}: CS1 maint: bot: original URL status unknown (link)
  10. "1973 Kerala state Film Awards". Public Relationsship Department, Kerala state. Archived from the original on 2017-06-28. Retrieved 2017-10-20.{{cite web}}: CS1 maint: bot: original URL status unknown (link)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിർമ്മാല്യം&oldid=4580276" എന്ന താളിൽനിന്ന് ശേഖരിച്ചത്