നിഷ സാരംഗ്
ദൃശ്യരൂപം
നിഷ സാരംഗ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലെ നായിക 'നീലു'വായി അഭിനയിക്കുന്ന ചലച്ചിത്ര - ടി.വി. താരം ആണ് നിഷ സാരംഗ്. സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് നിഷ സാരംഗ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലെ വീട്ടമ്മയുടെ വേഷം ആണ് പ്രശസ്തി നൽകിയത്.
പുരസ്കാരങ്ങൾ
[തിരുത്തുക]2017 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ജനപ്രിയ നായികക്കുള്ള പുരസ്‌കാരം നേടി [1].
ജീവിതരേഖ
[തിരുത്തുക]വീട്ടുകാരുടെ സമ്മതത്തോടെ അപ്പച്ചിയുടെ മകനായിരുന്നു നിഷയെ വിവാഹം കഴിച്ചിരുന്നത്. വിവാഹബന്ധം ഒത്തു പോകാൻ കഴിയാതെ വന്നതോടെ അത് വേർപ്പെടുത്തുകയായിരുന്നു. ആ ബന്ധത്തിൽ നിഷയ്ക്ക് രണ്ട് പെൺമക്കളുമുണ്ട് [2]. മൂത്ത മകൾ വിവാഹിതയാണ്[3][4] .
സിനിമ | കഥാപാത്രത്തിന്റെ പേര് | സംവിധായകൻ | വർഷം |
---|---|---|---|
സ്വന്തം മാളവിക | ജഗദീഷ് ചന്ദ്രൻ | 2003 | |
ഹൃദയത്തിൽ സൂക്ഷിക്കാൻ | ജോലിക്കാരി | രാജേഷ് പിള്ള | 2005 |
ചന്ദ്രോത്സവം | വാസുവിന്റെ ഭാര്യ | രഞ്ജിത്ത് | 2005 |
പരുന്ത് | മഹേന്ദ്രന്റെ ഭാര്യ | എം പത്മകുമാർ | 2008 |
ഷേക്സ്പിയർ എം എ മലയാളം | നാടക നടി | ഷൈജു-ഷാജി | 2008 |
ഫ്ലാഷ് | സിബി മലയിൽ | 2008 | |
കരയിലേക്ക് ഒരു കടൽ ദൂരം | വിനോദ് മങ്കര | 2010 | |
നാദബ്രഹ്മം | |||
മാറ്റിനി | ജയശ്രീ | അനീഷ് ഉപാസന | 2012 |
ആമേൻ | മാത്തച്ചന്റെ ഭാര്യ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
അയാൾ | സുരേഷ് ഉണ്ണിത്താൻ | 2013 | |
3 ജി തേർഡ് ജെനറേഷൻ | എ ജയപ്രകാശ് | 2013 | |
ഒരു ഇന്ത്യൻ പ്രണയകഥ | ശിവരാമന്റെ ഭാര്യ | സത്യൻ അന്തിക്കാട് | 2013 |
മിസ്സ് ലേഖ തരൂർ കാണുന്നത് | മാധുരി എന്ന കുട്ടിയുടെ അമ്മ | ഷാജി എം | 2013 |
ദൃശ്യം | സ്കൂൾ പ്രിൻസിപ്പാൾ | ജിത്തു ജോസഫ് | 2013 |
വേഗം | മോളി | അനിൽ കുമാർ കെ ജി | 2014 |
ഹാപ്പി ജേർണി | സിദ്ധാർത്ഥിന്റെ ഭാര്യ | ബോബൻ സാമുവൽ | 2014 |
മലയാളക്കര റസിഡൻസി | കുറ്റിച്ചൽ ശശികുമാർ | 2014 | |
കൂട്ടത്തിൽ ഒരാൾ | കെ പദ്മകുമാർ | 2014 |
അവലംബം
[തിരുത്തുക]- ↑ "അഭിനയിച്ച ചലച്ചിത്രങ്ങൾ -". www.m3db.com.
- ↑ "ഉപ്പും മുളകും നായിക നിഷ സാരംഗ് വിവാഹിതയല്ലേ?-". www.expresskerala.com.
- ↑ "ഉപ്പും മുളകിലേക്കും ഇനി ഞാനില്ല; സംവിധായകൻ മോശമായി പെരുമാറുന്നു; തുറന്ന് പറച്ചിലുമായി നിഷ സാരംഗ്-". www.doolnews.com.
- ↑ "സംവിധായകനെ മാറ്റുമെന്ന ചാനലിന്റെ ഉറപ്പിന്മേൽ സീരിയലിൽ തുടരും- നിഷ സാരംഗ്-". www.mathrubhumi.com.
- ↑ "2017 ലെ സംസ്ഥാന ടെലിവിഷൻ-മികച്ച ജനപ്രിയ നായികക്കുള്ള പുരസ്‌കാരം -". www.expresskerala.com.