നിഷ് മാർക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു നിർദ്ദിഷ്ട ഉത്പന്നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപണിയുടെ ഉപവർഗ്ഗമാണ് ഒരു നിഷ് മാർക്കറ്റ്. നിഷ് മാർക്കറ്റ് എന്നത് പ്രത്യേക വിപണി ആവശ്യകത നിറവേറ്റുന്ന ഉത്പന്ന സവിശേഷതകൾ, വിലപരിധി, ഉത്പാദന നിലവാരം, ലക്ഷ്യം വയ്ക്കാൻ ഉദ്ദേശിച്ചിട്ടുള്ള ജനസംഖ്യാശാസ്ത്രങ്ങൾ എന്നിവയെ നിർവ്വചിക്കുന്നു. ഇത് ഒരു ചെറിയ മാർക്കറ്റ് സെഗ്മെന്റാണ്.

ഓരോ ഉത്പന്നവും അതിന്റെ മാർക്കറ്റ് നിഷ് കൊണ്ട് നിർവ്വചിക്കാനാവില്ല. നിഷ് മാർക്കറ്റ് വളരെ പ്രത്യേകോദ്ദേശ്യത്തിനുള്ള, നിരവധി വലിയ കമ്പനികളിൽ നിന്നുള്ള മത്സരങ്ങളിൽ അതിജീവിക്കാൻ ലക്ഷ്യമിടുന്ന ഒന്നാണ്. സ്ഥാപിത കമ്പനികൾ പോലും വ്യത്യസ്ത നിഷുകൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് ഹ്യൂലറ്റ് പക്കാർഡിന് ഹോം ഓഫീസ് നിഷ് ലക്ഷ്യമിടുന്ന പ്രിന്റിങ്, സ്കാനിങ്, ഫാക്സിങ് എല്ലാമടങ്ങിയ ഉപകരണങ്ങളും അതേസമയം തന്നെ വൻകിട ബിസിനസ്സുകളെ ലക്ഷ്യമിടുന്ന ഇവയെല്ലാം വേർതിരിച്ച് ചെയ്യുന്ന ഉപകരണങ്ങളും ഉണ്ട്.

"https://ml.wikipedia.org/w/index.php?title=നിഷ്_മാർക്കറ്റ്&oldid=2892864" എന്ന താളിൽനിന്ന് ശേഖരിച്ചത്