ഉള്ളടക്കത്തിലേക്ക് പോവുക

നിശാ ക്ലബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഡാൻസ് ഫ്ലോർ, ലൈറ്റ് ഷോ, തത്സമയ സംഗീതത്തിനുള്ള ഒരു സ്റ്റേജ് അല്ലെങ്കിൽ റെക്കോർഡ് ചെയ്ത സംഗീതം കേൾപ്പിക്കുന്ന ഒരു ഡിസ്ക് ജോക്കി (ഡിജെ) എന്നിവ ഉൾപ്പെടുന്ന ഒരു വിനോദ വേദിയാണ് നൈറ്റ്ക്ലബ്ബ് (സംഗീത ക്ലബ്, ഡിസ്കോതെക്ക്, ഡിസ്കോ ക്ലബ്, അല്ലെങ്കിൽ ലളിതമായി ക്ലബ്).

നൈറ്റ്ക്ലബ്ബുകൾ പൊതുവെ പ്രായം, വസ്ത്രധാരണം, വ്യക്തിഗത വസ്തുക്കൾ, അനുചിതമായ പെരുമാറ്റങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളുടെ പ്രവേശനം നിയന്ത്രിക്കുന്നു. അനൗപചാരികമോ അപമര്യാദകരമോ ആക്ഷേപകരമോ സംഘങ്ങളുമായി ബന്ധപ്പെട്ടതോ ആയ വസ്ത്രം ധരിക്കുന്നവരെ വിലക്കാനായി നൈറ്റ്ക്ലബ്ബുകളിൽ സാധാരണയായി ഡ്രസ് കോഡുകൾ ഉണ്ടാകാറുണ്ട്. മറ്റ് വിനോദ വേദികളിൽ നിന്ന് വ്യത്യസ്തമായി, പ്രവേശിക്കാനെത്തുന്നവരെ പരിശോധിക്കാൻ ബൗൺസർമാരെ ഉപയോഗിക്കാനുള്ള സാധ്യത നൈറ്റ്ക്ലബ്ബുകളിൽ കൂടുതലാണ്.

"https://ml.wikipedia.org/w/index.php?title=നിശാ_ക്ലബ്&oldid=4653580" എന്ന താളിൽനിന്ന് ശേഖരിച്ചത്