നിശാഗന്ധി
നിശാഗന്ധി | |
---|---|
നിശാഗന്ധിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. oxypetalum
|
Binomial name | |
Epiphyllum oxypetalum |
രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ് നിശാഗന്ധി. കള്ളിമുൾചെടികളുൾപ്പെടുന്ന കാക്റ്റേസിയ കുടുംബത്തിലെ ഒരംഗമാണ് എപ്പിഫൈലം ഓക്സിപ്പെറ്റാലം എന്ന ശാസ്ത്ര നാമമുള്ള നിശാഗന്ധി.
വിവരണം
[തിരുത്തുക]കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈചെടി അനന്തശയനം എന്ന പേരിലാണ് മലബാർ ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത്. ഇഗ്ലീഷുകാർ ഈചെടിയെ 'ഡച്ച്‌മാൻസ് പൈപ്പ്', 'ക്യൂൻ ഓഫ് ദി നൈറ്റ്', 'ബെത്‌ലഹേം ലിലി'[1] തുടങ്ങിയ പേരുകളാൽ വിശേഷിപ്പിക്കാറുണ്ട്. ബ്രഹ്മകമലം എന്നാണ് നിശാഗന്ധിയുടെ സംസ്കൃത നാമം (ഹിമാലയത്തിൽ മാത്രം കാണുന്ന മറ്റൊരുചെടിയും ഇതേപേരിൽ അറിയപ്പെടുന്നുണ്ട്). ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണ്ണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്. ഇന്ത്യയിൽ മിക്ക സ്ഥലത്തും നന്നായി വളരുന്ന ഈ ചെടി മെക്സിക്കോ, വെനിസുല, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും തെക്ക് കിഴക്കനേഷ്യയിലും സുലഭമായി കാണപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഈ ചെടി വളർത്തപ്പെടുന്നുണ്ട്.
രൂപവിവരണം
[തിരുത്തുക]ഇലകൾ പ്രത്യക്ഷമായി കാണാത്ത ചെടിയാണ് നിശാഗന്ധി. പച്ചനിറത്തിലുള്ള കാണ്ഡം പരന്ന് കാണപ്പെടുന്നത് പ്രകാശസംശ്ലേഷണം നടക്കാൻ സഹായിക്കുന്നു. വർഷത്തിൽ ഒരു പ്രത്യേക കാലത്ത് ചെടിയിൽ പൂമൊട്ടുകൾ പ്രത്യക്ഷപ്പെടുന്നു. തൂങ്ങിക്കിടക്കുന്ന പൂമൊട്ടുകൾ വളർന്ന് വലുതായാൽ രാത്രി നേരത്താണ് വിടരുന്നത്. പൂർണ്ണമായി വിടരാൻ അർദ്ധരാത്രിയാവും. വെള്ളനിറമുള്ള പൂവ് വിടരുമ്പോൾ സുഗന്ധം ഉണ്ടാവും. വിത്ത് വളർന്ന് പുതിയ തലമുറ ഉണ്ടാവാറില്ല. വംശവർദ്ധനവ് ചെടിയുടെ കാണ്ഡം നിലത്ത് പതിച്ചിട്ട് ആയിരിക്കും.
സാഹിത്യത്തിൽ
[തിരുത്തുക]കവികളുടെയും കലാകാരന്മാരുടെയും പ്രധാനപ്പെട്ട കാവ്യബിംബമാണു നിശാഗന്ധി. മലയളത്തിലെ ശ്രദ്ധേയനായ കവി ശ്രീ ഒ.എൻ.വി. കുറുപ്പ് "നിശാഗന്ധി നീയെത്ര ധന്യ" എന്നൊരു കാവ്യം രചിച്ചിട്ടുണ്ട്. ഈ കവിതയിൽ അദ്ദേഹം നിശാഗന്ധിയെ പരിശുദ്ധിയുടെ പര്യായമായി വാഴ്ത്തുന്നു.[2]
ചിത്രശാല
[തിരുത്തുക]-
നിശാഗന്ധി
-
നിശാഗന്ധി പൂവ്
-
നിശാഗന്ധി
-
നിശാഗന്ധിയുടെ മൊട്ട്
-
നിശാഗന്ധിയുടെ മൊട്ട്
അവലംബം
[തിരുത്തുക]- ↑ ബെത്‌ലഹേം ലിലി
- ↑ "മാതൃഭൂമിയിൽ കവിത". Archived from the original on 2020-09-28. Retrieved 2019-09-17.