നിള സ്റ്റേസി ജോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നിള സ്റ്റേസി ജോൺസ്
ജനനം2009 ഫെബ്രുവരി 17
ചേറ്റുവ, തൃശൂർ
ദേശീയതIndia
കലാലയംബദൽ വിദ്യാഭ്യാസം
തൊഴിൽചിത്രകല
വെബ്സൈറ്റ്www.nilastacyjones.com

ചിത്രകാരി നിള സ്റ്റേസി ജോൺസ് 2009 ഫെബ്രുവരി 17 ന് തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ചേറ്റുവയിൽ ജനിച്ചു. കേരള ലളിതകലാ അക്കാദമിയിൽ ചിത്രപ്രദർശനം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരി ആണ് നിള[1]. 2015 ഒക്റ്റോബറിൽ അഞ്ചാം വയസിൽകേരള ലളിതകലാ അക്കാഡമിയുടെ കൊച്ചിയിലെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ആയിരുന്നു ആദ്യ പ്രദർശനം[2]. അബ്സ്ട്രാക്റ്റ് വിഭാഗത്തിൽ പെടുന്ന നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

കല[തിരുത്തുക]

നാലാം വയസിൽ പ്രശസ്ത ചിത്രകാരനായ ഡെസ്മണ്ട് റിബേറോ ആണ് നിളയിലെ ചിത്രകാരിയെ കണ്ടെത്തിയത്[3]. നിറങ്ങളുടെ തെരഞ്ഞെടുപ്പിൽ ഉള്ള പ്രത്യേകതകൾ നിരീക്ഷിച്ച ഡെസ്മണ്ട് നിളയെ തൻറെ ഗ്യാലറിയിലേയ്ക്ക് ക്ഷണിച്ചു. ജലച്ചായം, അക്രിലിക് , ഓയിൽ പേസ്റ്റൽ എന്നിവയിലും ചിത്രങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും അക്രിലിക് ആണ് പ്രധാനമാധ്യമം. ബ്രഷ്, നൈഫ് എന്നിവയ്ക്ക് പുറമേ തടി, പേപ്പർ, തുണി, കുപ്പികൾ എന്നിവ ഉപകരണങ്ങളാക്കിയും നിള ചിത്രരചന നടത്തുന്നു.[4]

വിദ്യാഭ്യാസം[തിരുത്തുക]

സാമ്പ്രദായിക വിദ്യാഭ്യാസ രീതികൾ പിന്തുടരാത്ത നിള ബദൽ വിദ്യാഭ്യാസ രീതികളിലൂടെ തൻറെ കലാജീവിതത്തിനു കൂടുതൽ സമയം കണ്ടെത്തുന്നു[5]. സ്കൂളിൽ പോയിരുന്നു എങ്കിൽ തനിക്കു ഒരു ഇതുപോലെ ഉള്ള ചിത്രങ്ങൾ രചിക്കാൻ കഴിയുമായിരുന്നില്ല എന്നും തൻറെ ചിത്രങ്ങൾ മറ്റുരീതിയിൽ ആകുമായിരുന്നു എന്നും നിള പല അഭിമുഖങ്ങളിലും ആവർത്തിച്ചു പറയുന്നു. കേരളത്തിൽ ഡീ സ്കൂളിംഗ് അല്ലെങ്കിൽ ബദൽ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നിള[6].

ആർട്ട് സ്പെയ്സ്[തിരുത്തുക]

ബ്രിട്ടീഷ് കലാകാരനായ മോറിസ് മണ്രോ കൊച്ചി മുസിരിസ് ബിനാലെയുടെ സമയത്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് വേണ്ടി നടത്തിയ മൂന്നു മാസത്തെ വർക്ഷോപ്പിൽ ആദ്യമായി ചിത്രപ്രദർശനം നടത്തിയ ഇന്ത്യൻ ആർട്ടിസ്റ്റ് നിള ആയിരുന്നു.[7] ബ്രിട്ടണിലെ ഹോപ്‌ യൂണിവേഴ്സിറ്റി ചിത്രകലാ മേധാവി ചാർളി ഹോൾട്ട്, ജർമനിയിലെ സോണൻകെൻറെർ കലാ കൂട്ടായ്മയിലെ ഫില്പ് ഗോൾഡ്‌സ്റ്റെയ്ൻ , ക്രിസ്റ്റോഫ് , കരോളിൻ എന്നീ മുതിർന്ന വിദേശ ചിത്രകലാകാരന്മാരുമായി ചേർന്ന് സംയുക്ത സൃഷ്ടികൾ നടത്തുകയുണ്ടായി. ഈ കാലയളവിൽ ബ്രിട്ടനിലും പോർച്ചുഗലിലും റൊമാനിയയിലും ഉള്ള കലാ കൂട്ടായ്മകളുടെ മേൽനോട്ടത്തിൽ തൽസമയ വീഡിയോ വർക്ക്ഷോപ്പുകൾ നടന്നു. ബെൽജിയം , ഫ്രാൻസ് , ന്യൂസിലാണ്ട് , റഷ്യ എന്നീ രാജ്യങ്ങളിലും നിളയുടെ ചിത്രങ്ങൾ എത്തുവാൻ ആർട്ട് സ്പെയ്സ് കാരണമായി.

ചിത്രങ്ങൾ[തിരുത്തുക]

പാഠഭേദം മാസിക മുഖചിത്രമാക്കിയ മൌത്ത് ഷട്ട് ആർമി മാൻ എന്ന ചിത്രമാണ് നിളയുടെ പ്രസിദ്ധമായ ആദ്യ ചിത്രം. വായടയ്ക്കപ്പെട്ട പട്ടാളക്കാരൻ എന്ന ചിത്രത്തിൻറെ ആശയ തലങ്ങൾ പ്രായത്തിനും മുകളിലുള്ള ചിത്രകാരിയുടെ അവതരണ ശേഷിയെ വെളിപ്പെടുത്തി. Portrait of a pig ഒരു പന്നിയുടെ മുഖചിത്രം, Lonely plant a its spring ഒറ്റച്ചെടിയും അതിൻറെ വസന്തവും Black forest കറുത്ത കാട് പോലെയുള്ള ഇരുണ്ട നിറങ്ങളിൽ ഉള്ള ചിത്രങ്ങളിലെ വിഷാദഭാവം ഒരുപാട് ചർച്ചകൾക്ക് വഴി തെളിച്ചു.

പ്രഷ്യൻ ബ്ലൂ എന്ന നാലാമത്തെ ചിത്ര പ്രദർശനത്തിൽ ആറടി നീളമുള്ള വലിയ് കാൻവാസിൽ രചിച്ച ബീറ്റൽസ് ഐ എന്ന ചിത്രം പ്രാണികളുടെ കണ്ണിൽ ഉള്ള ലോകത്തെ കാണിക്കുന്നു. പലപ്പോഴും ജീവിതത്തിൻറെ അല്ലെങ്കിൽ ചുറ്റുമുള്ള ഇരുണ്ട കാഴ്ചകൾ ആണ് നിളയുടെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നത്.Thousand shades of Gustavo എന്ന ഇരുപതു ചിത്രങ്ങളുടെ സീരീസിൽ ഗുസ്താവോ എന്ന കറുത്ത പൂച്ചയെ ആണ് ആവിഷ്കരിച്ചിരിക്കുന്നത്[8][9].

പ്രധാന പ്രദർശനങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2017 ൽ യുവപ്രതിഭാ പുരസ്കാരം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "youngest ever artist to hold a solo painting exhibition in the history of the Akademi".
  2. "നിള സ്റ്റേസി ജോൺസിന്റെ ചിത്രപ്രദർശനം. ഉദ്ഘാടനം മിനോൺ ജോൺ". Archived from the original on 2019-12-21.
  3. "വേറിട്ട വരകളുമായി ഏഴുവയസുകാരിയുടെ ചിത്ര പ്രദർശനം".[പ്രവർത്തിക്കാത്ത കണ്ണി]
  4. "ദിശയേതുമില്ലാതെ ഒഴുകുന്ന നിള".
  5. "ഈ കുഞ്ഞു കൈകളിൽ നിള പോലെ ചായങ്ങൾ".
  6. "ദിശയേതുമില്ലാതെ ഒഴുകുന്ന നിള". മാധ്യമം.
  7. "The colorful world of Nila the painter".
  8. "The colourful world of Nila the painter". ദി ഹിന്ദു.
  9. "A simple take on art". ദി ഇന്ത്യൻ എക്സ്പ്രസ്സ്.
  10. "നിള".
  11. "തസറാക്".[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=നിള_സ്റ്റേസി_ജോൺസ്&oldid=3805639" എന്ന താളിൽനിന്ന് ശേഖരിച്ചത്