നിലമ്പൂർ റോഡ് - തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ്സ്
| രാജ്യറാണി എക്സ്പ്രസ്സ് | |
|---|---|
| പ്രമാണം:RAJYARANI EXPRESS AT KOCHUVELI RAJYARANI EXPRESS | |
| In service | നിലമ്പൂർ - കൊച്ചുവേളി ടെർമിനൽ |
| Manufacturer | ദക്ഷിണ റെയിൽവേ |
| Built at | ICF |
| Family name | EXPRESS TRAIN |
| Replaced | LINK EXPRESS |
| Entered service | 2011 |
| Refurbishment | - |
| Scrapped | - |
| Number built | 1 |
| Number in service | 1 |
| Number preserved | - |
| Number scrapped | - |
| Formation | - |
| Fleet numbers | 1 |
| Capacity | 1000 PASSENGERS |
| Operator | ഇന്ത്യൻ റെയിൽവേ |
| Depot(s) | PALAKKAD DIVISION |
| Line(s) served | ERANAMKULAM -SHORANUR -NILAMBUR |
| Specifications | |
| Car body construction | - |
| Car length | 22 COACHES |
| Height | 1676 FEET |
| Doors | 1 door in each coach |
| Maximum speed | 120 kmph |
| Traction system | AC traction |
| Engine(s) | WAP 4(until SHORANUR )&WDP 4D (from SHORANUR to NILAMBUR ) |
| Power supply | - |
| Electric system(s) | - |
| Current collection method | ELECTRIC &DIESEL |
| Braking system(s) | AIR BRAKE |
| Safety system(s) | - |
| Coupling system | CBC |
| Multiple working | - |
| Gauge | BROAD GAUGE |
നിലമ്പൂർ - കൊച്ചുവേളി പ്രതിദിന തീവണ്ടിയാണ് രാജ്യറാണി എക്സ്പ്രസ്. 2011 നവംബർ 16 മുതൽ ഓടിത്തുടങ്ങിയ രാജ്യറാണി എക്സ്പ്രസ്സ് സ്വതന്ത്രമായി പോവുന്നു.
സമയക്രമം
[തിരുത്തുക]നിലമ്പൂരിൽനിന്ന് ഏഴ് കോച്ചുവീതമുള്ള രണ്ട് വണ്ടികൾ രാജ്യറാണി എന്നപേരിൽ സർവീസ് ആരംഭിച്ച് ഷൊറണൂരിലെത്തിയശേഷം അമൃത എക്സ്പ്രസ്സുമായി ചേർത്ത് ഓടിക്കുന്നതോടെ അമൃതയിൽ 23 കോച്ചുകളാവും. നിലമ്പൂരിൽനിന്ന് ദിവസവും 20.40 ന് ആരംഭിക്കുന്ന 16350 നമ്പർ വണ്ടി വാണിയമ്പലം- 20.51, മേലാറ്റൂർ-21.06, പട്ടിക്കാട്-21.15, അങ്ങാടിപ്പുറം 21.13, ചെറുകര-21.31, ഷൊറണൂർ-22.30 എന്നീ സമയത്താണ് ഓടുക. തിരിച്ചുള്ള വണ്ടി നമ്പർ 16349 രാവിലെ 6ന് ഷൊറണൂരിൽനിന്ന് പുറപ്പെട്ട് ചെറുകര-6.20, അങ്ങാടിപ്പുറം 6.30, പട്ടിക്കാട് 6.38, മേലാറ്റൂർ 6.46, വാണിയമ്പലം 7.00, നിലമ്പൂർ റോഡ് 7.25 എന്നിങ്ങനെയാണ് സമയം. തിരുവനന്തപുരത്തേക്ക് അമൃത എക്സ്പ്രസ് ഓടുന്ന സമയത്തുതന്നെ സർവീസ് തുടരും. നിലമ്പൂർ- ഷൊറണൂർ വണ്ടി ഷൊറണൂരിലെത്തിയശേഷം ഒരു മണിക്കൂർ കഴിഞ്ഞായിരിക്കും തിരുവനന്തപുരത്തേക്ക് പുറപ്പെടുക.
സൗകര്യങ്ങൾ
[തിരുത്തുക]മൈസൂരിൽനിന്നുള്ളവർക്കും ഇനി നിലമ്പൂർവഴി തിരുവനന്തപുരത്തേക്ക്(കൊച്ചുവേളി വരെ )എളുപ്പത്തിൽ യാത്ര ചെയ്യാം. പുതിയവണ്ടിയിൽ നാല് എ .സി. കോച്ച്, പത്തു സ്ലീപ്പർ, രണ്ട് ജനറൽ, രണ്ട് ഗാർഡുവാൻ എന്നിങ്ങനെ ഇരുപത്തി രണ്ട്. കോച്ച്. ആയിരിക്കും ഉണ്ടാവുക.മലപ്പുറം-പാലക്കാട് അതിർത്തി ജില്ലക്കാർക്ക് ഏറെ ആശ്വാസമാവുന്ന പുതിയ സ്വതന്ത്ര ട്രെയിൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു.