നിലമ്പൂർ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള നാടകവേദിയിലെ ഒരു നടനാണ് നിലമ്പൂർ മണി. അൻപതിലധികം നാടകങ്ങളിലായി 70-ലേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1953-ൽ ജനിച്ചു. കേരളത്തിലെ 27 സമിതികളിൽ അഭിനയിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ ഭക്തകവി പൂന്താനം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. തിരുവനന്തപുരം അക്ഷരകലയുടെ ഈ നാടകത്തിൽ പൂന്താനത്തെയാണ് മണി അവതരിപ്പിച്ചത്. കെ.ടി.മുഹമ്മദ്‌, എംടി, എൻ.എൻ.പിള്ള, ഇബ്രാഹിം വേങ്ങര, ശ്രീമൂലനഗരം വിജയൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പാലാ കമ്മ്യൂണിക്കേഷസിന്റെ അയൽക്കൂട്ടം എന്ന നാടകം 414 വേദികളിൽ അവതരിപ്പിച്ചു.[1]

പുരസ്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "നിലമ്പൂരിന്റെ നിലാവ്‌". ജന്മഭൂമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 27.
"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_മണി&oldid=1826559" എന്ന താളിൽനിന്ന് ശേഖരിച്ചത്