നിലമ്പൂർ പാട്ടുത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വർഷം തോറും നടന്നുവരുന്ന ഒരു ഉത്സവമാണ് നിലമ്പൂർ പാട്ടുത്സവം.[1] നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലാണ് പാട്ടുത്സവം നടക്കാറുള്ളത്. [2] നിലമ്പൂർ പാട്ട് എന്ന പേരിലാണ് ഇത് കൂടുതൽ പ്രശസ്തമായിട്ടുള്ളത്.ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് നഗര സഭ ഇത്തരമൊരു പരിപാടി നടത്താറുള്ളത്.

ക്ഷേത്രത്തിൻറെ ഐതിഹ്യം[തിരുത്തുക]

നിലമ്പൂർ വേട്ടക്കൊരുമകൻക്ഷേത്രത്തിന്റെ മൂലസ്ഥാനം ഗൂഡല്ലൂർ നമ്പാലക്കോട് പ്രദേശത്തെ വനവാസികളും ഗ്രാമീണരും ആരാധന നടത്തിയിരുന്ന ക്ഷേത്രമാണത്രെ.ക്ഷേത്രത്തിലെ പരമഭക്തനായ ഒരു കോവിലകം അംഗത്തിന് വാർദ്ധക്യത്തിൽ ഗൂഡല്ലൂർ എത്തി ദർശനം സാധിക്കാതെ വന്നപ്പോൾ ഭക്തന്റെ ആഗ്രഹപ്രകാരം ഭഗവാനെ നിലമ്പൂരിൽ കൊണ്ടുവന്ന് കുടിയിരുത്തി എന്നാണ് ഐതിഹ്യം. [3]

അവലംബം[തിരുത്തുക]

  1. http://lsgkerala.gov.in/election/personalInfo.php?year=2015&lb=909&cid=2015090900401&ln=en
  2. http://www.janmabhumidaily.com/news257006
  3. http://www.janmabhumidaily.com/news257006#ixzz3uQBhIcYN
"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_പാട്ടുത്സവം&oldid=2289662" എന്ന താളിൽനിന്ന് ശേഖരിച്ചത്