നിലത്തിൽ പോര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാളിയൂട്ടിന്റെ അനുഷ്ഠാനചടങ്ങുകളുടെ അവസാന രംഗമാണ് നിലത്തിൽ പോര്.

ചടങ്ങുകൾ[തിരുത്തുക]

തിന്മയുടെ അവതാരമായ ദാരികനെ നിഗ്രഹിച്ച് നന്മയുടെ പ്രതിരൂപമായ ദേവി മടങ്ങും. കരകളെ വിറപ്പിച്ച ദാരികനെ കരക്കാരുടെ രക്ഷകയായ ദേവി വധിച്ച് വിജയം ആഘോഷിക്കും. ശാർക്കര ദേവീക്ഷേത്രത്തിൽ ഒൻപത് ദിവസം നീണ്ടുനിന്ന ചടങ്ങുകൾക്ക് സമാപനം കുറിച്ചാണ് കാളിയൂട്ട് നടക്കുന്നത്. ക്ഷേത്രക്കുളത്തിന് കിഴക്കുള്ള പറമ്പിൽ ആണ് ദേവി-ദാരിക പോരാട്ടത്തിന് പടക്കളം സജ്ജമാക്കുന്നത്. ഇവിടേക്ക് ദാരികനെ വധിക്കാനുറച്ച് ദേവിയെത്തുന്നതോടെയാണ് നിലത്തിൽ പോരിന് തുടക്കമാകുന്നത്. കാളിയൂട്ടിന് വേദിയുണരുന്നതോടെ പോർവിളികളുമായി ക്ഷേത്രത്തിനുള്ളിൽ നിന്ന് മുടിയേറ്റി ഇളമതിൽ കടന്ന് ദേവി അലറിത്തുള്ളിയെത്തും. സംഹാരരുദ്രയായെത്തിയ ദേവിയ ഈ സമയം ഭക്തർ വെറ്റിലയെറിഞ്ഞ് എതിരേൽക്കും.

തോൾവളയും കാൽച്ചിലമ്പും വീരപ്പല്ലും ധരിച്ച് ഉഗ്രരൂപിണിയായി ദേവി. കിരീടവും കൈയിൽ നീണ്ട വടിയുമേന്തി പരിഹാസഭാവത്തിൽ ദാരികനും. പിന്നെ ഇരുവരും പടക്കളത്തിൽ പ്രവേശിക്കും. കരകളെ വിറപ്പിച്ച ദാരികനെ കാണുമ്പോൾ കാളി രുദ്രയാകും. പോർക്കളത്തിനിരുവശത്തുമായി കെട്ടിയുയർത്തിയ പറമ്പുകളിൽ നിന്ന് കാളിയും ദാരികനും പോർവിളിക്കും. പടക്കളത്തിലെ പോരിനും പാച്ചിലുകൾക്കുമൊടുവിൽ പ്രതീകാത്മകമായി കുലവാഴ വെട്ടി ദേവി ദാരികനെ നിഗ്രഹിക്കും. ഇതോടെ ഭക്തർ ദേവീസ്തുതി മുഴക്കി, അവസാന ചടങ്ങുകളായ മുടിത്താളം തുള്ളലും ദേവിയെ തിരിച്ചാവാഹിക്കലും നടക്കും[1]

അവലംബം[തിരുത്തുക]

  1. "ഭക്തർക്ക് സായൂജ്യം പകർന്ന് കാളിയൂട്ടിന് പരിസമാപ്തി / മാതൃഭൂമി ഓൺലൈൻ". Archived from the original on 2014-05-01. Retrieved 2012-02-28.
"https://ml.wikipedia.org/w/index.php?title=നിലത്തിൽ_പോര്&oldid=3682678" എന്ന താളിൽനിന്ന് ശേഖരിച്ചത്