നിറംപല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോഡോകോർപസ് നെജിയാന എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന വൃക്ഷമാണ് ഗോഫർ മരം അഥവാ നിറംപല്ലി. ബൈബിളിലെ ഉൽപ്പത്തിപ്പുസ്തകത്തിൽ മഹാപ്രളയത്തെ അതിജീവിക്കാനുള്ള പെട്ടകം ഉണ്ടാക്കാൻ നോഹ ഗോഫർമരം ഉപയോഗിച്ചതായി പരാമർശിക്കപ്പെടുന്നുണ്ട് .

കേരളത്തിൽ[തിരുത്തുക]

ഗവി മേഖലയിലെ വനത്തിൽ നിറംപല്ലി മരങ്ങൾ വളരുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിൽ പൂവിടാതെ കായ്ക്കുന്ന ഏക വൃക്ഷവും ഇതാണ്.[1] വനം വകുപ്പിന്റെ ഗൂഡ്രിക്കൽ റേഞ്ചിൽപ്പെട്ട ഗവി മേഖലയിലെ പച്ചക്കാനം ഭാഗത്തും ഉറാനിയിലുമാണ് ഗോഫർ മരങ്ങൾ മാനംമുട്ടെ വളർന്നുനിൽക്കുന്നത്. 12 വർഷം മുമ്പാണ് ഈ വൃക്ഷം ഗോഫർ മരമാണെന്ന് വനംവകുപ്പ് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചത്. ഗവി മേഖലയിൽ പച്ചക്കാനം ഭാഗത്ത് ആനച്ചാൽ ചരിവിലും അപ്പർ മൂഴിയാർവഴി ഉറാനിയിലേക്കുള്ള വഴിയിൽ കടമാൻകുന്നു ഭാഗത്തും ഗോഫർ മരം ധാരാളം കണ്ടുവരുന്നുണ്ട്.

ആങ്ങമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ മുറ്റത്തും വളർന്നു വരുന്നുണ്ട്. ഈ മഹാവൃക്ഷം വേനൽക്കാലത്ത് അഗ്നിക്കിരയാകാതിരിക്കാൻ സുരക്ഷാ ഫയർ ലൈനുകൾ എടുത്ത് വനപാലകർ കാത്തുസംരക്ഷിച്ചുവരികയാണ്. കേരള വനംവകുപ്പ് പ്രത്യേക പരിരക്ഷയോടെ ഈ ഈ മരങ്ങളെ വളർത്തുന്നു.

പച്ചക്കാനം ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കടന്ന് ഗവിയിലേക്കുള്ള യാത്രയിൽ രണ്ട് കിലോമീറ്റർ പിന്നിടുമ്പോൾ റോഡിനിരുവശവുമായി രണ്ട് മരങ്ങൾ നിൽക്കുന്നത് കാണാം. ഇതിൽ ഒരു മരത്തിന് 100 മീറ്ററിലധികം ഉയരവും 150 സെന്റീമീറ്റർ വണ്ണവും വരും.

അവലംബം[തിരുത്തുക]

  1. "നോഹയുടെ കഥയിലെ ഗോഫർ മരം ഇവിടെയുണ്ട്". ദേശാഭിമാനി. ജൂലൈ 13, 2012. Retrieved ജൂലൈ 31, 2012. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നിറംപല്ലി&oldid=1378863" എന്ന താളിൽനിന്ന് ശേഖരിച്ചത്