നിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വർഷത്തിലെ പുതിയ നെൽക്കതിരിനെ - ആദ്യത്തെ വിളവിനെ - നല്ല മുഹൂർത്തം നോക്കി വീട്ടിലേക്കാനയിക്കുന്നതിന്, സ്വാഗതം ചെയ്യുന്നതിന് കേരളത്തിലെ കർഷകഭവനങ്ങളിൽ നടന്നുപോന്ന ചടങ്ങാണ് നിറ.

കോലത്ത് നാട്ടിൽ നിറയുടെയും പുത്തരിയുടേയുംതീയതിയും മുഹൂർത്തവും കുറിക്കേണ്ടത് ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നാണ്.

ചടങ്ങ്[തിരുത്തുക]

പോലു വള്ളിയിൽ പൊതിഞ്ഞ് പാന്തം (തെങ്ങിൻ മടലിന്റെ പിൻഭാഗം കീറി നാടപോലെ പൊളിച്ചെടുത്തുണ്ടാക്കുന്ന കെട്ടാനുള്ള കെട്ടുവാൻ പറ്റുന്ന നാട) കൊണ്ട് കെട്ടിയാണ് നെൽക്കതിർ വയലിൽ നിന്നും കൊണ്ടുവരുന്നത്.വീട് അടിച്ച് തളിച്ച് വൃത്തിയാക്കുന്നു. നിറ സമയത്ത് വീട്ടിലെ മുതിർന്ന സ്ത്രീയും പുരുഷനും ചേർന്ന് ഭദ്ര ദീപം കൊളുത്തി കളത്തിൽ പലകമേൽ കതിർ വെച്ച് ഇളനീർ വെള്ളം തുളസിയിലകൊണ്ട് തളിച്ച് കലശമാടുന്നു. ഇങ്ങനെ ശുദ്ധിവരുത്തിയ കതിരിനെ നിറോലം എന്നു പറയുന്നു. നിറോലം പങ്ക് വെച്ച് കൊട്ടിലകം, പുരയുടെ കഴുക്കോൽ, പശുവിൻ ആല, എന്നിവിടങ്ങളിൽ കെട്ടി വെക്കും. ഈ സന്ദർഭത്തിൽ ‘’നിറ നിറ, പൊലി, പൊലി” എന്ന് ഈണത്തിൽ ചൊല്ലുമായിരുന്നു. നിറക്ക് സദ്യയും ഉണ്ടാകും.

അവലംബം[തിരുത്തുക]

  • പണ്ട് പണ്ട് പാപ്പിനിശ്ശേരി എന്ന പുസ്തകം പേജ് 65
"https://ml.wikipedia.org/w/index.php?title=നിറ&oldid=3089154" എന്ന താളിൽനിന്ന് ശേഖരിച്ചത്