Jump to content

നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Continuous and Comprehensive Evalution
പ്രമാണം:CCE logo.png
CCE's official logo
Board of education
CBSE
Examinations
Formatives4
Summatives2
Scale9 points
Gradesmostly till 10th
Course
Main subjectsEnglish, Hindi, Mathematics, Physics, Chemistry, Biology, History, Civics, Geography and Economics.
Additional subjects (optional)Japanese, Assamese, Bengali, Gujarati, Kashmiri, Kannada, Marathi, Malayalam, Meitei (Manipuri), Oriya, Punjabi, Sindhi, Tamil, Telugu, Urdu, Sanskrit, Arabic, Persian, French, Tibetan, German, Portuguese, Russian, Spanish, Nepali, Limboo, Lepcha, Bhutia, and Mizo.

നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം ഇന്ത്യയിലെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനുവേണ്ടി രൂപീകരിച്ച മൂല്യനിർണ്ണയ രീതിയാണ്. കുട്ടിയെ വിലയിരുത്തുന്നതിനുള്ള ഈ കാഴ്ച്ചപ്പാട്, അല്ലെങ്കിൽ സമീപനം ഇന്ത്യയിലെ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളും കേന്ദ്രീയ സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ബോഡും 6 മുതൽ 10 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായി തുടങ്ങി. ചില സ്കൂളുകളിൽ 11, 12 ക്ലാസുകളിലും ഇതു തുടങ്ങിയിട്ടുണ്ട്. ചെറു പ്രായത്തിൽത്തന്നെ വലിയ ക്ലാസുകളിൽ എത്തുമ്പോൾ വരുന്ന പരീക്ഷകൾക്കുള്ള പരിശീലനം ലഭിക്കുന്നു. 


ഈ സംവിധാനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കഴിവ് നിരന്തരമായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു. ഇവിടെ മാർക്സ് നൽകുന്നതിനു പകരം ഗ്രേഡ് ആണു നൽകുക. ഇതിന്റെ ലക്ഷ്യം, പഠിതാവിന്റെ പഠനഭാരം ലഘൂകരിക്കുന്നു. ഇതിനായി വർഷാവസാനമോ ടേമനുസരിച്ചോ നടത്തുന്ന ഏതാനും പരീക്ഷകൾക്കുപകരം, നിരന്ത്രമായി കുട്ടിയെ മൂല്യനിർണ്ണയം നടത്തുന്നു. ഇതുവഴി, കുട്ടിക്കു പഠനഭാരം കുറയ്ക്കാനാവുന്നു. കുട്ടിയുടെ വൈവിധ്യമാർന്ന കഴിവുകളെ അളക്കാൻ ഇതുവഴി സാധിക്കുന്നു. പരീക്ഷ കേവലം ഓർമ്മ പരിശോധന മാത്രമാകാതെ കുട്ടിയുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്താനും അവന്റെ സർവ്വതോന്മുഖമായ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകാനും കഴിയുന്നു. കുട്ടിയുടെ പ്രവർത്തന മികവ്, ചെയ്യാനുള്ള കഴിവ്, പുതുമ, നൈരന്തര്യം, ടീംവർക്ക്, പൊതുവായ പ്രഭാഷണമികവ്, സ്വഭാവം, ധാർമികത/നൈതികത് തുടങ്ങിയവ അടിസ്ഥാനമാക്കി ഗ്രേഡ് നൽകുന്നു. അവസാനം ഈ ഗ്രേഡുകളുടെ ആകെയുള്ള ഓവറോൾ ഗ്രേഡ് നൽകി മൂല്യനിർണ്ണയം പൂർത്തിയാക്കുന്നു. പഠനത്തിൽ പിന്നാക്കമായ കുട്റ്റിക്കു മറ്റു മേഖലകളായ കല, ഹുമാനിറ്റീസ്, കായികപ്രവർത്തനം, സംഗീതം, അത്ലിറ്റിക്സ് തുടങ്ങിയവയിലുള്ള അഭിരുചിയുണ്ടാവും അതു കൃത്യമായി കണ്ടെത്തി ആ കുട്ടിയെ അയാളുടെ ഇഷ്ട മേഖലയിലേയ്ക്കു തിരിച്ചുവിടാൻ ഈ മൂല്യനിർണ്ണയരീതി സഹായകമാണ്. ഇതുകൂടാതെ അറിവിനായി കാംഷിക്കുന്നതോ അതിസമർത്ഥരായതോ ആയ കുട്ടികളെ കണ്ടെത്താനും ഈ രീതി ഉപയുക്തമാണ്.

വിദ്യാഭ്യാസത്തിന്റെ പാറ്റേൺ

[തിരുത്തുക]
  • ഡിഡക്റ്റീവ് രീതി - What does the student know and how can he use it to explain a situation.
  • പുതിയ ജീവിതസാഹചര്യവുമായുള്ള നൈരന്തര്യം - Whether the situation given matches any real-life situation, like tsunamis, floods, tropical cyclones, etc.
  • വിവരവിനിമയ സാങ്കേതികവിദ്യയുടേ ഉപയോഗം  -

ഇതിനുപുറമേ, പ്രോജക്റ്റ്, അസൈൻമെന്റുകൾ, മോഡലുകൾ, ചാർട്ടുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, വർക്ക് ഷീറ്റുകൾ, സർവ്വേകൾ, സെമിനാറുകൾ, തുടങ്ങിയവയ്ക്കും നല്ല സാദ്ധ്യത ഈ മൂല്യനിർണ്ണയത്തിൽ ഉണ്ട്. അദ്ധ്യാപിക/അദ്ധ്യാപകനു വളരെ വലിയ റോളാണുള്ളത്. പരിഹാരബോധനപ്രക്രിയയ്ക്കു സഹായകമായി അദ്ധ്യാപകൻ നിൽക്കണം. ടേം അടിസ്ഥാനത്തിലുള്ളവയും നിരന്ത്രമായവയുമായ മൂല്യനിർണ്ണയൊപാധികൾ അദ്ധ്യാപകൻ കണ്ടെത്തുകയും അവ നടപ്പിലാക്കി രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം.

ഫലം, പഠനഫലം

[തിരുത്തുക]

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]