നിരണം പാട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിരണം പ്രദേശത്തെ പുരാതന മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ വാമൊഴിയായി രൂപപ്പെട്ടതും പ്രചരിച്ചതുമായ നാടോടിപ്പാട്ടുകളാണ്‌ നിരണം പാട്ടുകൾ എന്നറിയപ്പെടുന്നത്. ഇത് ഒരു അനുഷ്ഠാനകലപോലെ ജനങ്ങൾ ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്തുപോരുന്നു. ആദ്യകാലങ്ങളിൽ നിരണം പള്ളിയിൽ മാർത്തോമാ മെത്രാന്റെ എതിരേല്പ്പിനും മാത്രമായിരുന്നു പാട്ടുകൾ ആലപിച്ചിരുന്നത്. വാമൊഴിയോട് അടുപ്പമുള്ള നാടൻപാട്ടുകളൂടെ ഭാഷാസ്വരൂപവുമായി നിരണം പാട്ടുകൾ ബന്ധപ്പെട്ടുകിടക്കുന്നു. സമാനമായ രീതിയിലാണ്‌ റമ്പാൻ പാട്ട് രചിക്കപ്പെട്ടിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=നിരണം_പാട്ടുകൾ&oldid=3089152" എന്ന താളിൽനിന്ന് ശേഖരിച്ചത്